സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ട് ദിനം കുത്തനെ ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില 40000 ത്തിന് താഴേക്ക് എത്തി. കഴിഞ്ഞ രണ്ട് ദിനമായി സ്വര്‍ണവില 520 രൂപ വര്‍ദ്ധിച്ചിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 39,760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 55 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4970 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 50 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില 4110 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു രൂപയാണ് ഒരു ഗ്രാം സാധരണ വെള്ളിക്ക് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സാധരണ വെള്ളിയുടെ വിപണി നിരക്ക് 74 രൂപയായി. കഴിഞ്ഞ രണ്ട് ദിവസമായി വെള്ളിയുടെ വില വര്‍ദ്ധിച്ചിരുന്നു. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 90 രൂപയാണ്. വിപണി വില.