പ്രധാനമന്ത്രി ഉജ്ജ്വല യോജന ഉപഭോക്താക്കൾക്കുള്ള 300 രൂപ സബ്‌സിഡി തുടരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വിജ്ഞാപനം പ്രകാരം, 2025-26 വർഷത്തേക്ക് പിഎംയുവൈ ഗുണഭോക്താക്കൾക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 300 രൂപ സബ്‌സിഡി നൽകും. പ്രതിവർഷം 9 സിലിണ്ടറുകളായിരിക്കും അനുവദിക്കുക. മൊത്തത്തിൽ പിഎംയുവൈ ഉപഭോക്താക്കൾക്കായി സബ്‌സിഡി ഇനത്തിൽ 12,000 കോടി മാറ്റിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്.