സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്സെറ്റ് ഗ്യാലക്സി എസ് 23 ലൈം നിറത്തില്‍. നിലവില്‍ ഫാന്റം ബ്ലാക്ക്, ക്രീം, ഗ്രീന്‍, ലാവെന്‍ഡര്‍ എന്നീ മൂന്നു നിറങ്ങളില്‍ ലഭ്യമാണ്. വളരെ ഒതുക്കമുള്ള ഡിസൈനാണ് ഗ്യാലക്സി എസ് 23 യുടെ പ്രധാന ആകര്‍ഷണീയത. കേവലം 6.1 ഇഞ്ചാണ് സ്ക്രീനിലെ വലുപ്പം. 168 ഗ്രാമാണ് ഭാരം. ഗ്യാലക്സി എസ് 23യുടെ മുന്നിലും പിന്നിലും ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പാനലുണ്ട്. ഇത് ഹാന്‍ഡ്സെറ്റിന്റെ പിന്‍ഭാഗത്തെ സ്മഡ്ജും വിരലടയാളവും പ്രതിരോധിക്കും. ഗ്യാലക്സി എസ് 23ല്‍ 6.1 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്പ്ലേ ഉണ്ട്. 120ഹെര്‍ട്സ് ആണ് സ്ക്രീനിന്റെ റിഫ്രഷ് റേറ്റ്. ഗെയിമിങ് മോഡില്‍ ഇതിന് 240ഹെര്‍ട്സ് വരെ ടച്ച് സാംപിള്‍ റേറ്റും ഉണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ആണ് പ്രോസസര്‍. ഗ്യാലക്സി എസ് 23 അള്‍ട്രായിലും ഈ പ്രോസസര്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 5.1 ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഗ്യാലക്സി എസ് 23 ല്‍ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമുണ്ട്. 50 മെഗാപിക്സലിന്റേതാണ് പ്രൈമറി ക്യാമറ. കൂടെ 10 എംപി ടെലിഫോട്ടോ ലെന്‍സും 12എംപി അള്‍ട്രാവൈഡ് ലെന്‍സും ഉണ്ട്.