‘ആര്‍ആര്‍ആര്‍’ ചിത്രത്തിലൂടെ ആഗോള തലത്തില്‍ ആരാധകരെ സ്വന്തമാക്കിയ താരമാണ് ജൂനിയര്‍ എന്‍ടിആര്‍. താരത്തിന്റെ ‘ദേവര’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ സിനിമ ആയാണ് ഒരുക്കുന്നത്. ഫസ്റ്റ് ലുക്കില്‍ ഏറെ ശൗര്യത്തോടെയും വീര്യത്തോടെയുമുള്ള എന്‍ടിആറിനെയാണ് കാണാനാവുക. എന്‍ടിആറിന്റെ ജന്മദിനത്തിന്റെ തലേ ദിവസമാണ് ഫസ്റ്റലുക്ക് പുറത്തുവിട്ടത്. ദൈവം എന്ന അര്‍ത്ഥം വരുന്ന ദേവര ഇന്ത്യന്‍ ആക്ഷന്‍ ചിത്രങ്ങളില്‍ പുതിയൊരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിക്കുന്ന പാന്‍ ഇന്ത്യ ചിത്രമായിരിക്കും എന്നാണ് അണിയറക്കാര്‍ പറയുന്നത്. 2024 ഏപ്രില്‍ അഞ്ചിനാണ് റിലീസ് ചെയ്യുക. ‘ദേവര’യില്‍ പ്രധാന വേഷത്തില്‍ മലയാളി താരം ഷൈന്‍ ടോം ചാക്കോയും എത്തുന്നു. ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വി കപൂറിന്റെ തെലുഗു അരങ്ങേറ്റ ചിത്രം കൂടിയാണ് ദേവര. അനിരുദ്ധ് ആണ് സംഗീതം.