ഒരു ഗംഭീര ത്രില്ലര്‍ ചിത്രത്തിന്റെ സൂചനകള്‍ നല്‍കികൊണ്ട് ‘ബേബി ഗേള്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് നിവിന്‍ പോളി പ്രധാന വേഷത്തില്‍ എത്തുന്ന അരുണ്‍ വര്‍മ്മ ചിത്രം ഉടന്‍തന്നെ തീയേറ്ററുകളില്‍ എത്തും. ത്രില്ലര്‍ ചിത്രം നല്‍കുന്ന ആകാംഷക്കൊപ്പം ബോബി സഞ്ജയ്യുടെ തിരക്കഥയില്‍ മികവുറ്റ താരങ്ങളുടെ ഗംഭീര പ്രകടനവും പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം. നിവിന്‍ പോളിക്കൊപ്പം സംഗീത് പ്രതാപും, ലിജോ മോളും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ‘ബേബി ഗേള്‍’ എന്ന പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ബേബി ഗേളിന്റെ കഥയാണ് ചിത്രം പറയുന്നത്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതു ചിത്രമാണിത്. ലിജോമോള്‍, സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാല്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.