വന്ധ്യതയുള്ള പുരുഷന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് വന്‍കുടലിനും വൃഷണത്തിനും ഉള്‍പ്പെടെ അര്‍ബുദ രോഗം വരാനുള്ള സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഇത്തരക്കാര്‍ക്ക് കാന്‍സര്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍, ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥകള്‍ എന്നിവയുള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും കുടുംബങ്ങള്‍ക്ക് ഇത്തരം രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണോയെന്ന് പരിശോധിക്കണമെന്നും ഗവേഷകര്‍ പറഞ്ഞു. വന്ധ്യതയുള്ള പുരുഷന്മാരുടെ കുടുംബങ്ങള്‍ക്ക് അസ്ഥി, സന്ധി, സോഫ്റ്റ് ടിഷ്യു, വന്‍കുടല്‍, വൃഷണം എന്നി അര്‍ബുദങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പഠനത്തിനായി ഗവേഷകര്‍ ജനിതകവും പൊതുജനങ്ങളുടെ ആരോഗ്യവുമായ വിവരങ്ങള്‍ അടങ്ങിയ യൂട്ടാ പോപ്പുലേഷന്‍ ഡാറ്റാബേസാണ് ഉപയോഗിച്ചത്. വന്ധ്യത കണ്ടെത്തിയ പുരുഷന്മാരുടെ അമ്മായിമാര്‍, അമ്മാവന്‍മാര്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍, കുട്ടികള്‍ എന്നിവരുടെ രോഗ വിവരങ്ങളു സംഘം പരിശോധിച്ചു. കുടുംബാംഗങ്ങള്‍ ജനിതകശാസ്ത്രം, ചുറ്റുപാടുകള്‍, ജീവിതരീതികള്‍ എന്നി വിവരങ്ങള്‍ പങ്കിടുന്നത് കാന്‍സര്‍ വരാനുള്ള ഘടകങ്ങളെ തിരിച്ചറിയുന്നത് എളുപ്പമാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനും ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിന്റെ മുഖ്യ അന്വേഷകനുമായ ജോമി റാംസെ പറഞ്ഞു. ‘പുരുഷ വന്ധ്യതയും കാന്‍സര്‍ സാധ്യതയും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായി മനസ്സിലായിട്ടില്ലെങ്കിലും, കുടുംബങ്ങളുമായി ഈ സംഭാഷണങ്ങള്‍ നടത്തുകയും ആശങ്കകള്‍ ഡോക്ടര്‍മാരുമായി പങ്കിടേണ്ടത് പ്രധാനമാണെന്നും ഗവേഷകര്‍ പറഞ്ഞു.