ഫഹദിന്റെ ‘ആവേശം’ വമ്പന്‍ വിജയ ചിത്രമായി മാറിയിരിക്കുകയാണ്. ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 100 കോടി ക്ലബില്‍ ഇടംനേടിയിട്ടുണ്ട്. ഫഹദിന്റെ എക്കാലത്തെയും വന്‍ ഹിറ്റായി മാറിയിരിക്കുകയാണ് സിനിമ എന്നാണ് റിപ്പോര്‍ട്ട്. ഫഹദ് നായകനായ ആവേശത്തിന്റെ കേരള കളക്ഷന്‍ കണക്കുകളിലും ഒരു സുവര്‍ണ നേട്ടത്തില്‍ എത്തിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 50 കോടി രൂപയില്‍ അധികം നേടി എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. ഫഹദിന്റെ മികച്ച പ്രകടനം തന്നെയാണ് ആവേശത്തിന്റെ പ്രധാന ഒരു ആകര്‍ഷണം. രംഗ എന്ന വേറിട്ട ഒരു കഥാപാത്രമായിട്ടാണ് നായകന്‍ ഫഹദ് ആവേശത്തില്‍ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഉടനീളം നിറഞ്ഞാടുകയാണ് ഫഹദ്. ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകന്‍. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും. ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു.