ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന വൈദ്യുത കാറായ കോമറ്റിന് 19,000 രൂപ വരെയാണ് വര്‍ധിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത വകഭേദങ്ങള്‍ക്ക് വില വര്‍ധിക്കുന്നതോടെ കോമറ്റിന്റെ വില ഏഴു ലക്ഷം മുതല്‍ 9.8 ലക്ഷം രൂപ വരെയായി മാറും. എക്സിക്യൂട്ടീവ്, എക്സൈറ്റ്, എക്സ്ക്ലുസീവ്, 100 ഇയര്‍ എഡിഷന് എന്നിങ്ങനെ നാലു മോഡലുകളിലാണ് എംജി കോമറ്റ് ഇവി പുറത്തിറങ്ങുന്നത്. ഇതില്‍ ഏറ്റവും ഉയര്‍ന്ന മോഡലായ 100 ഇയര്‍ എഡിഷനാണ് ഏറ്റവും കൂടിയ വിലവര്‍ധനവും നേരിടേണ്ടി വന്നിരിക്കുന്നത്. ഫാസ്റ്റ് ചാര്‍ജര്‍ ഓപ്ഷനോടെയുള്ള 100 ഇയര്‍ എഡിഷന് 19,000 രൂപ എംജി വര്‍ധിപ്പിച്ചു. എംജി കോമറ്റ് ഇവിയുടെ എക്സ്ക്ലുസീവ് മോഡലിനും 19,000 രൂപയുടെ വില വര്‍ധന നേരിടേണ്ടി വന്നിട്ടുണ്ട്. ഇവിടെയും ഫാസ്റ്റ് ചാര്‍ജ് ഓപ്ഷന് സ്വീകരിക്കുമ്പോഴാണ് എക്സ്ക്ലുസീവിന് ഇത്രയും വില കൂടുതലാവുക. ഫാസ്റ്റ് ചാര്‍ജര്‍ ഇല്ലെങ്കില്‍ 14,000 രൂപയാവും വില കൂടുക. 12,000 രൂപയാണ് എക്സൈറ്റിന് ഫാസ്റ്റ് ചാര്‍ജര്‍ ഇല്ലാതെ വര്‍ധിച്ചിരിക്കുന്നത്. ഫാസ്റ്റ് ചാര്‍ജര്‍ വേണമെങ്കില്‍ വില വര്‍ധനവ് 17,000 രൂപയിലേക്കുയരും. അതേസമയം എന്‍ട്രി ലെവല്‍ എക്സിക്യൂട്ടീവ് മോഡലിന്റെ വിലയില്‍ എംജി മാറ്റം വരുത്തിയിട്ടില്ല. വില വര്‍ധനവോടെ എംജി കോമറ്റിന്റെ എക്സിക്യൂട്ടീവ്, എക്സൈറ്റ്, 100 ഇയര്‍ എഡിഷന് എന്നിവയുടെ വില യഥാക്രമം 7 ലക്ഷം, 8.20 ലക്ഷം, 9.83 ലക്ഷം രൂപയില്‍ നിന്നാണ് ആരംഭിക്കുക.