ഇന്ത്യയില്‍ എന്‍ഡവറിന്റെ വില്‍പന വീണ്ടും ആരംഭിക്കുന്നതിന്റെ സൂചന നല്‍കി ഫോഡ്. എന്‍ഡവറിന്റെ പുതിയ ഡിസൈന് ഇന്ത്യന്‍ പേന്റന്റ് ലഭിക്കാന്‍ ഫോഡ് അപേക്ഷ നല്‍കിയത് ഇതിന്റെ ഭാഗമായാണെന്നാണ് അനുമാനം. ചെന്നൈ നിര്‍മാണ ശാല ജെഎസ്ഡബ്ല്യുവി ഗ്രൂപ്പിന് വില്‍ക്കാനുള്ള കരാര്‍ ഫോഡ് റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് 2022ല്‍ രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങിയ എവറസ്റ്റ് എന്ന എന്‍ഡവറിലൂടെ ഫോഡ് ഇന്ത്യയില്‍ തിരിച്ചെത്തിയേക്കുമെന്ന് അഭ്യൂഹം ശക്തമാകുന്നത്. എന്നാല്‍ ഫോഡ് ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല. 2024 അവസാനമോ അടുത്ത വര്‍ഷം ആദ്യമോ എന്‍ഡവര്‍ തിരിച്ചെത്തിയേക്കും. ചെന്നൈ പ്ലാന്റില്‍ അസംബിള്‍ ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. എന്നാല്‍ ഹോമോലോഗേഷന്‍ പ്രകാരം 2500 വാഹനങ്ങള്‍ വരെ ഒരു വര്‍ഷം കുറഞ്ഞ നികുതിയില്‍ ഇറക്കുമതി ചെയ്യാനും സാധ്യതയുണ്ട്. ഇന്ത്യന്‍ വിപണിയില്‍ നിലവിലുണ്ടായിരുന്ന എന്‍ഡറില്‍ നിന്ന് ഏറെ മാറ്റങ്ങളുണ്ട് 2022 മോഡലിന്. റേഞ്ചര്‍ പിക്ക് അപ് ട്രക്കിന്റെ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് വാഹനത്തിന്റെ നിര്‍മാണം. മെട്രെിക്‌സ് എല്‍ഇഡി ഹെഡ്ലാംപ്, സി ആകൃതിയിലുള്ള ഡേടൈം റണ്ണിങ് ലാംപ് എന്നിവ എന്‍ഡവറിലുണ്ട്. 12 ഇഞ്ച് ടച്ച് സ്‌ക്രീന്‍ 12.4 ഇഞ്ച് ഡിജിറ്റല്‍ ഡിസ്‌പ്ലെ എന്നിവയും പുതിയ മോഡലില്‍ പ്രതീക്ഷിക്കാം. രണ്ടു ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനും 3.0 ലീറ്റര്‍ വി6 ടര്‍ബോ ഡീസല്‍ എന്‍ജിനുമാണ് രാജ്യാന്തര വിപണിയിലെ എന്‍ജിനുകള്‍.