വിറ്റാമിന്‍ ഡിയുടെ മികച്ചൊരു സ്രോതസാണ് മുട്ട. പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞയില്‍ വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ക്ക് മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതുകൂടാതെ വിറ്റാമിന്‍ ബി12-വിന്റെ സമ്പന്നമായ ഉറവിടമാണ് മുട്ട. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ഏറെ നല്ലതാണ്. മുട്ടയുടെ മഞ്ഞയില്‍ വിറ്റാമിന്‍ എയും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ദിവസവും ഓരോ മുട്ട കഴിക്കുന്നത് ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. വിറ്റാമിന്‍ എ, സെലീനിയം, സിങ്ക് എന്നിവയുള്‍പ്പെടെ മുട്ടയില്‍ കാണപ്പെടുന്ന പോഷകങ്ങള്‍ കൊളാജന്‍ ഉല്പാദനത്തെ പിന്തുണയ്ക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നവയാണ്. മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിന്‍ ബി 9ന്റെ സ്വാഭാവിക രൂപമായ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭിണികള്‍ക്ക് ഏറെ പ്രധാനമായ പോഷകമാണ്. അയേണിന്റെ മികച്ച ഉറവിടമാണ് മുട്ട. അതിനാല്‍ ഇവ കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ ഗുണം ചെയ്യും. കോളില്‍ അടങ്ങിയ മുട്ട തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്. പ്രോട്ടീനിന്റെ മികച്ച ഉറവിടമാണ് മുട്ട. പേശികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും ഇവ സഹായിക്കും. മുട്ടയില്‍ അപൂരിത കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍. ഇത് ഹൃദയാരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.