പല ഭക്ഷണങ്ങളും മൊത്തം അല്ലെങ്കില്‍ എല്‍ഡിഎല്‍ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തത്തിലെ എച്ച്ഡിഎല്‍ (നല്ല) കൊളസ്ട്രോള്‍ അനുപാതം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മാത്രമല്ല, ചില മരുന്നുകളും ജീവിതശൈലി മാറ്റങ്ങളും എച്ച്ഡിഎല്‍ അളവ് ഉയര്‍ത്തുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. നല്ല കൊളസ്ട്രോള്‍ കൂട്ടാന്ഈ ഭക്ഷണങ്ങള്‍ കഴിക്കാം. പോളിഫെനോള്‍സ് കൂടുതലുള്ള ഒലീവ് ഓയില്‍ കഴിക്കുന്നതിലൂടെ എച്ച്ഡിഎല്‍ കൊളസ്ട്രോളിന്റെ ഗുണം വര്‍ദ്ധിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ഫ്ളാക്സ് സീഡില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഫ്ളാക്സ് സീഡ് വെള്ളത്തില്‍ കുതിര്‍ത്തോ സാലഡിനൊപ്പമോ കഴിക്കാം. നട്സ്, ബദാം, പിസ്ത, മറ്റ് നട്സുകള്‍ നല്ല കൊളസ്ട്രോള്‍ കൂട്ടുന്നതിന് സഹായിക്കുന്നു. നട്സില്‍ ധാരാളം നാരുകളും പ്ലാന്റ് സ്റ്റിറോളുകളും ഉള്‍പ്പെടുന്നു. പ്ലാന്റ് സ്റ്റിറോളുകള്‍ ശരീരത്തെ കൊളസ്ട്രോള്‍ ആഗിരണം ചെയ്യുന്നതില്‍ നിന്ന് തടയുന്നു. ദിവസവും ഓട്സ് കഴിക്കുന്നത് മൊത്തം കൊളസ്ട്രോളിന്റെയും എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെയും അളവ് കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന അലിസിന് എന്ന സംയുക്തമാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്. ധാന്യങ്ങള്‍ എല്‍ഡിഎല്ലിന്റെയും മൊത്തം കൊളസ്ട്രോളിന്റെയും അളവ് കുറച്ചേക്കാം. ധാന്യങ്ങളില്‍ നാരുകളാണ് അടങ്ങിയിരിക്കുന്നത്. പ്രത്യേകിച്ച് ലയിക്കുന്ന നാരുകള്‍ ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.