തണുപ്പുകാലത്ത് ശരീരത്തിന്റെ ചൂട് നിലനിര്‍ത്താന്‍ ചില ഭക്ഷണങ്ങളും കഴിക്കേണ്ടതുണ്ട്. പ്രോട്ടീന്‍ അടങ്ങിയതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശൈത്യകാലത്തെ ചര്‍മ സംരക്ഷണത്തിനും അത്യാവശ്യമാണ്. കൂടാതെ ആരോഗ്യകരമായ ദഹനവ്യവസ്ഥ ഉറപ്പാക്കേണ്ടത് സീസണല്‍ അണുബാധകള്‍ തടയുന്നതിനും അത്യന്താപേക്ഷിതമാണ്. മുട്ടയില്‍ ഏകദേശം 7 ഗ്രാം പ്രോട്ടീന്‍, 5 ഗ്രാം നല്ല കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ, വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ്, മൈക്രോ ന്യൂട്രിയുകള്‍ എന്നിവയുടെ കലവറ കൂടിയാണിത്. മുട്ട ശരീര കോശങ്ങളെ നന്നാക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നവുമാണ്. ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നമായ നിലക്കടല ഊര്‍ജ്ജത്തിന്റെ മികച്ച ഉറവിടമാണ്. നിലക്കടല നേരിട്ട് കഴിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പീനട്ട് ബട്ടര്‍ ഉപയോഗിക്കുന്നത് നല്ലതാകും. ധാരാളം പോഷകങ്ങള്‍ അടങ്ങിയ കിഴങ്ങുകളില്‍ ഒന്നാണ് മധുരക്കിഴങ്ങ്. തണുപ്പുകാലത്ത് മാര്‍ക്കറ്റില്‍ ഇത് സുലഭമായിരിക്കും. നാരുകള്‍, വിറ്റാമിന്‍ എ, പൊട്ടാസ്യം, മറ്റ് പോഷകങ്ങള്‍, ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങ് കഴിക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്താനും വീക്കം കുറയ്ക്കാനും മലബന്ധം കുറയ്ക്കാനും സഹായിക്കും. ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ സിയും ഇതിലൂടെ ലഭിക്കും. പുല്ലുവര്‍ഗത്തില്‍ പെട്ട ധാന്യവിളകളാണ് ചെറുധാന്യങ്ങള്‍ എന്നറിയപ്പെടുന്ന മില്ലറ്റുകള്‍. ചാമയും തിനയും ചോളവും കൂവരകുമെല്ലാം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ഇവയില്‍ വിവിധ പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശൈത്യകാലത്ത്, അണ്ടിപ്പരിപ്പ് പതിവായി കഴിക്കുന്നത് നാഡീവ്യവസ്ഥയെ സജീവമാക്കി ശരീരത്തില്‍ ചൂട് നിലനിര്‍ത്താന്‍ സഹായിക്കും. ബദാം, വാല്‍നട്ട് എന്നിവ ചീത്ത കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാര എന്നിവ കുറയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ, ഔഷധ ഗുണങ്ങള്‍ക്ക് പേരുകേട്ട ഈന്തപ്പഴം വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ്, നാരുകള്‍ എന്നിവയുടെ മികച്ച ഉറവിടമാണ്. രാവിലെയും വൈകുന്നേരവും ലഘുഭക്ഷണത്തില്‍ ഇവ ചേര്‍ക്കുന്നത് ശരീരത്തില്‍ ഊര്‍ജം നിലനിര്‍ത്താന്‍ സഹായിക്കും.