ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്‌കര്‍’ നാളെ(ഒക്ടോബര്‍ 31) തിയറ്ററുകളില്‍ എത്തും. വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം 80കളുടെയും 90കളുടെയും ബോംബെ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. പതിനാല് മാസത്തിന് ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്റെ ഒരു ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ഒരു ‘സാധാരണക്കാരന്റെ അസാധാരണ യാത്ര’എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സസ്പെന്‍സും ആകാംഷയും ഡ്രാമയും നിറഞ്ഞ ഒരു പീരീഡ് ചിത്രമാണ്. പണത്തിനായി എന്ത് അപകടവും ഏറ്റെടുക്കാന്‍ തയ്യാറുള്ള ഭാസ്‌കര്‍ കുമാര്‍ ആയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ ഈ ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ചെയ്യും. നായികാ വേഷം ചെയ്തിരിക്കുന്നത് മീനാക്ഷി ചൗധരി.