7 22

ഭക്ഷണം കഴിച്ച ശേഷമുള്ള നെഞ്ചെരിച്ചില്‍ പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. അന്നനാളത്തില്‍ നിന്നും ഉദരത്തിലെ ആസിഡ് തിരിച്ചൊഴുകുന്നതു മൂലമാണ് ഇത്തരത്തില്‍ നെഞ്ചെരിച്ചില്‍ അഥവാ ആസിഡ് റിഫ്‌ലക്‌സ് അനുഭവപ്പെടുന്നത്. നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ വീട്ടിലെ പൊടിക്കൈ പ്രയോഗങ്ങളെയാണ് മിക്കയാളുകളും ആശ്രയിക്കുന്നത്. എന്നാല്‍ അവ എല്ലായ്‌പ്പോഴും ഗുണകരമായെന്ന് വരില്ല. മാത്രമല്ല ചിലത് അവസ്ഥയെ വഷളാക്കാനും സാധ്യതയുണ്ട്. നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ ഈ മൂന്ന് പാനീയങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കാം. നെഞ്ചെരിച്ചില്‍ ശമിപ്പിക്കാന്‍ പലരും നാരങ്ങാവെള്ളം കുടിക്കാറുണ്ട്. നിരവധി ആരോ?ഗ്യ?ഗുണങ്ങള്‍ നാരങ്ങയില്‍ അടങ്ങിയിട്ടുണ്ടെങ്കിലും നെഞ്ചെരിച്ചിലിന് നാരങ്ങവെള്ളം ഒരു ഉത്തമ പരിഹാരമല്ല. നാരങ്ങ വെള്ളത്തിന് അസിഡിറ്റി ഉള്ളതിനാല്‍ നെഞ്ചെരിച്ചില്‍ ശമിക്കുന്നതിന് പകരം വഷളാകാനാണ് സാധ്യത കൂടുതല്‍. പിസ, ബര്‍ഗര്‍ പോലുള്ള ഫാസ്റ്റ് ഫുഡുകള്‍ക്കൊപ്പം സോഡ കുടിക്കുന്നത് ഇപ്പോള്‍ ഒരു ശീലമായി മാറിയിരിക്കുകയാണ്. ഇത് ദഹനം മെച്ചപ്പെടുത്തുമെന്നാണ് ധാരാണ. എന്നാല്‍ സോഡയിലുള്ളത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആണ്. ഇത് ആമാശയത്തില്‍ മര്‍ദം വര്‍ധിപ്പിക്കും. അധികമര്‍ദം ആമായത്തിലെ ആസിഡ് തിരികെ ഒഴുകാന്‍ കാരണമാകും. കൂടാതെ നെഞ്ചെരിച്ചില്‍ മാറാന്‍ പലരും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഇത് അസിഡിക് ആണ്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കുടിക്കുന്നത് ആസിഡ് റിഫ്‌ലക്‌സ് വഷളാക്കുകയാണ് ചെയ്യുക. നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ അസിഡിക് സ്വഭാവമില്ലാത്ത പാനീയങ്ങള്‍ തെരഞ്ഞെടുക്കാം. ഹെര്‍ബല്‍ ടീ അല്ലെങ്കില്‍ പ്ലെയിന്‍ വാട്ടര്‍ പോലുള്ളവ സഹായകരമാണ്. ഇത് ആസിഡ് റിഫ്‌ലക്‌സ് വഷളാക്കാതെ ആമാശയത്തെ ശമിപ്പിക്കാന്‍ സഹായിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *