മഞ്ഞുകാലത്ത് മിക്കയാളുകളും നേരിടുന്ന പ്രശ്നം ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നതാണ്. ചുണ്ടിലെ ചര്‍മം ശരീരത്തിലെ മറ്റ് ഭാഗത്തെ ചര്‍മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ വഴികളില്ല. എന്നാല്‍ ചിലര്‍ നാവ് കൊണ്ട് ചുണ്ട് നനയ്ക്കുന്ന ശീലമുണ്ട്. ഇത് ചുണ്ടുകള്‍ കൂടുതല്‍ ഉണങ്ങാന്‍ കാരണമാക്കും. നമ്മുടെ ചര്‍മത്തിന്റെ പിഎച്ച് ലെവല്‍ 4.5 ആണ്. അതേസമയം ഉമിനീരിന്റെ പിഎച്ച് ലെവല്‍ എട്ടിന് മുകളിലാണ്. അതിനാല്‍ നാവ് കൊണ്ട് ചുണ്ടു നനയ്ക്കുന്നത് താല്‍ക്കാലിക ആശ്വാസമാകുമെങ്കിലും പിന്നീട് ചുണ്ടുകള്‍ വരണ്ടു പോകാന്‍ കാരണമാകും. ചുണ്ടിലെ നനവ് നിലനിര്‍ത്താന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിപൊടിക്കൈകളുണ്ട്. ചുണ്ടുകളിലെ മോയ്സ്ച്വര്‍ നിലനിര്‍ത്താന്‍ വെളിച്ചെണ്ണ പുരട്ടുന്നത് സഹായിക്കും. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ ഏറ്റവും നല്ലതാണ് വെള്ളരിക്കാനീര്. ദിവസവും രാവിലെയും രാത്രിയും ഉറങ്ങുന്നതിനു മുമ്പ് വെള്ളരിക്കാനീരും റോസ് വാട്ടറും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിനു നിറം നല്‍കാനും വരള്‍ച്ച തടയാനും സഹായിക്കും. ചുണ്ടിലെ വരള്‍ച്ച മാറ്റാന്‍ ഉപയോഗിക്കാവുന്ന മറ്റൊന്നാണ് നെയ്യ്. രാത്രി ഉറങ്ങുന്നതിനു മുന്‍പും അല്പം നെയ്യ് ചുണ്ടില്‍ പുരട്ടുന്നത് വരണ്ട് പൊട്ടുന്നതു തടയാന്‍ സഹായിക്കും. വരണ്ട ചര്‍മം ഒഴിവാക്കാന്‍ ദിവസവും റോസ് വാട്ടര്‍ ഉപയോഗിക്കാം. ഒലിവ് ഓയിലും റോസ് വാട്ടറും ചേര്‍ത്ത് പുരട്ടുന്നത് ഇരട്ടിഫലം നല്‍കും. ഇത് ദിവസവും രണ്ടു നേരം പുരട്ടാം. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. രാത്രി ഉറങ്ങുന്നതിന് മുമ്പ് ലിപ് ബാം പുരട്ടുക. രാവിലെ ചുണ്ടുകള്‍ വരണ്ടിരിക്കാതിരിക്കാന്‍ ഇത് സഹായിക്കും. രാവിലെ പല്ല് തേച്ചതിന് ശേഷം ചുണ്ടുകളിലെ ഡെഡ് സ്കിന്‍ നീക്കം ചെയ്യാന്‍ ചുണ്ടുകള്‍ മൃദുവായി ബ്രഷ് ചെയ്യുന്നത് മൃതകോശങ്ങള്‍ നീക്കാന്‍ സഹായിക്കും.