ktym

കോട്ടയം മറിയപ്പള്ളിയിൽ നിർമ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിക്കാൻ തീവ്ര ശ്രമം. ബംഗാൾ സ്വദേശി സുശാന്താണ് ജോലിക്കിടെ അപകടത്തിൽ പെട്ടത്. ഒരു വീടിന്‍റെ നിർമാണ പ്രവ‍ർത്തനം നടക്കുന്നതിനിടെ രാവിലെ 9.30ഓടെയായിരുന്നു സംഭവം.രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണ് സുശാന്ത് കൂടുതൽ ആഴത്തിലേക്ക് പോകുകയായിരുന്നു.

ഫയ‍ർഫോഴ്സും പൊലീസുമെത്തി നടത്തിയ രക്ഷാ ശ്രമത്തെ തുടർന്ന് സുശാന്തിന്റെ അരഭാഗത്തിന് മുകളിൽ വരെ ഉളള ഭാഗത്തെ മണ്ണ് പൂ‍ർണമായും നീക്കി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അതീവ ശ്രദ്ധയോടെയാണ് മണ്ണ് നീക്കുന്നത്. മണ്ണിടിഞ്ഞു വീഴാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട് .സുശാന്ത് രക്ഷാ പ്രവർത്തകരോട് സംസാരിക്കുന്ന അവസ്ഥയിലാണ് .മണ്ണിനടിയിൽ കിടന്ന സമയം ഓക്സിജൻ നൽകിയിരുന്നു . ഡോക്ടര്‍മാരടക്കം വിപുലമായ മെഡിക്കൽ സംവിധാനങ്ങളും തയാറായി നിൽക്കുന്നുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *