കർണാടകയിലെ ഗ്രാമത്തിൽ സന്ദർശനത്തിനെത്തിയ ബിജെപി എം.പിയെ തടഞ്ഞ് ദളിതർ. കാലങ്ങളായി തങ്ങളെ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് ജനം എംപിയെ തടഞ്ഞത്.രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുൻപാണ് പ്രതാപ് സിംഹയുടെ മൈസൂർ ഗ്രാമത്തിലേക്കുള്ള സന്ദർശനം.
അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തിന്റെ ശില ഈ ഗ്രാമത്തിൽ നിന്നാണ് കൊണ്ടുപോയത്. ദശാബ്ദങ്ങളായി തങ്ങളെ ബിജെപി അധികാരികൾ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗ്രാമവാസികളുടെ പ്രതിഷേധം. ക്ഷുഭിതരായ ജനങ്ങളെ പൊലീസ് നീക്കി.