ഉയര്‍ന്ന കൊളസ്ട്രോള്‍ പലര്‍ക്കും പ്രശ്നമാണ്. ഹൃദയ സംബന്ധിയായ പ്രശ്നങ്ങള്‍ ഉയര്‍ന്ന കൊളസ്ട്രോള്‍ മൂലം ഉണ്ടാകാറുണ്ട്. ഇതിനെ ഒരു പരിധിവരെ തടയാന്‍ കഴിയുന്ന പ്രകൃതിദത്തമായ മരുന്നാണ് മല്ലിയില. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും ദഹന പ്രശ്നങ്ങള്‍ക്കും മികച്ച ഔഷധമാണ് മല്ലി. പാചകത്തിന് മല്ലിയിലയും വിത്തും ഒരുപോലെ ഉപയോഗിക്കാറുണ്ട്. വിറ്റാമിനുകള്‍, നാരുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ മികച്ച ഉറവിടമാണ് മല്ലിയില. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. മല്ലിയില വെള്ളം കുടിക്കുന്നത് ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയാന്‍ ഉത്തമ പ്രതിവിധിയാണ്. കുടലിലെ കൊളസ്ട്രോള്‍ ആഗിരണം ചെയ്യുന്നതിനെ തടയാന്‍ കഴിയുന്ന സസ്യ സംയുക്തങ്ങളായ ഫൈറ്റോസ്റ്റെറോളുകള്‍ നിറഞ്ഞ മല്ലിയില ഹൃദ്രോഗം തടയാനും അസിഡിറ്റി, തൈറോയ്ഡ്, മൈഗ്രെയ്ന് എന്നിവ ഒഴിവാക്കാനും സഹായിക്കും. ഒരു പിടി മല്ലിയില എടുത്ത് 500 മില്ലി വെള്ളത്തില്‍ 10 മിനിറ്റ് തിളപ്പിക്കുക, എന്നിട്ട് അത് ചെറുചൂടുള്ളപ്പോള്‍ അരിച്ചെടുത്ത് കുടിക്കുക. രാവിലെ വെറും വയറ്റിലോ, ഭക്ഷണത്തിന് 45 മിനിറ്റ് മുമ്പോ ശേഷമോ മല്ലിയില വെള്ളം കുടിക്കുന്നതാണ് നല്ലത്.