ഈ വേനല്‍ കാലത്ത് ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ധ്യാന്‍ ശ്രീനിവാസന്റെ ‘കോപ്പ് അങ്കിള്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ധ്യാന്‍ ശ്രീനിവാസനും വസിഷ്ഠും (മിന്നല്‍ മുരളി ഫെയിം) ആണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ വിനയ് ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം അടിമുടി ഒരു ഫണ്‍ ഫില്‍ഡ് എന്റര്‍ടെയ്‌നര്‍ ആണെന്നാണ് പോസ്റ്റര്‍ കാണുമ്പോള്‍ ലഭിക്കുന്ന സൂചന. ‘കോപ് അങ്കിളി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലും ഇപ്പോള്‍ വൈറലാണ്. സൈജു കുറുപ്പ്, ശ്രിത ശിവദാസ്, അജു വര്‍ഗ്ഗീസ്, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, ദേവിക എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ് ആങ്കിള്‍ ഫിലിംസും ക്രിയ ഫിലിംസ് കോര്‍പറേഷനും നെക്സ്റ്റല്‍ സ്റ്റുഡിയോസും ഒന്നിച്ചാണ് ചിത്രം ഒരുക്കുന്നത്. സന്ദീപ് നാരായണ്‍, പ്രേം എബ്രഹാം, രമേഷ് കറുത്തൂരി എന്നിവരാണ് നിര്‍മ്മാണം. പയസ് തോമസ്, നിതിന്‍ കുമാര്‍ എന്നിവരാണ് കോപ്രൊഡ്യൂസര്‍മാര്‍.