പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും. തട്ടിപ്പിന് പിന്നില്‍ റിജില്‍ മാത്രമല്ലെന്നും ഇയാള്‍ പലരുടെയും ബിനാമിയെന്നും ഇരു കൂട്ടരും ആരോപിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കിലെ 12.67 കോടി രൂപയുടെ തട്ടിപ്പ് തുടങ്ങിയത് ജനുവരിയിലെന്ന് ക്രൈംബ്രാഞ്ച്. തട്ടിപ്പിന്റെ വ്യാപ്തി കൂടാന്‍ സാധ്യതയുണ്ടെന്നും പണം ഒളിപ്പിക്കാന്‍ പ്രതി റിജിലിന് സഹായം കിട്ടിയോയെന്ന് പരിശോധിക്കുമെന്നും ക്രൈംബ്രാഞ്ച് എസിപി പറഞ്ഞു. വീട് പണിക്കും കടം വീട്ടാനുമാണ് തട്ടിയെടുത്ത പണം ഉപയോഗിച്ചത്. ഓണ്‍ലൈന്‍ റമ്മി കളിക്ക് പ്രതി പണം ഉപയോഗിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി.
കോഴിക്കോട് കോര്‍പ്പറേഷന്റെ എട്ട് അക്കൗണ്ടുകളില്‍ നിന്നും സ്വകാര്യ വ്യക്തികളുടെ ഒമ്പത് അക്കൗണ്ടുകളില്‍ നിന്നുമായി കോടിക്കണക്കിനു രൂപയുമായി മുങ്ങിയ റിജില്‍ പിടിയിലാവുകയും നഷ്ടപ്പെട്ട പണം കോര്പ്പേറഷന് തിരികെ കിട്ടുകയും ചെയ്തിരിന്നു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നുമാണ് കോണ്‍ഗ്രസും ബി ജെ പി യും ആവശ്യപ്പെടുന്നത്.