മരം കൊണ്ടു നിര്‍മിച്ച സിട്രോണ്‍ 2സിവി കാര്‍ ഫ്രാന്‍സില്‍ നടന്ന ലേലത്തില്‍ വിറ്റു പോയത് 2.10 ലക്ഷം പൗണ്ടിന് (ഏകദേശം 1.86 കോടി രൂപ). ബോഡി പൂര്‍ണമായും മരംകൊണ്ടു നിര്‍മിച്ച ഒരേയൊരു സിട്രോണ്‍ 2സിവി ആണിത്. ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്ത ഈ വാഹനം മരംകൊണ്ടു നിര്‍മിച്ചതാണെങ്കിലും സാധാരണ കാറു പോലെ തന്നെ ഉപയോഗിക്കാനും സാധിക്കും. വിന്റേജ് വാഹന പ്രേമിയും മ്യൂസിയം ഉടമയുമായ പാരിസില്‍ നിന്നുള്ള ഷോണ്‍ പോള്‍ ഫവാന്‍ഡാണ് ലേലത്തില്‍ ഈ മരത്തില്‍ കൊത്തിയെടുത്ത കാര്‍ സ്വന്തമാക്കിയത്. 2016ല്‍ ഒരു സിട്രോണ്‍ 2 സിവി 1,72,800 യൂറോക്ക് വിറ്റുപോയിരുന്നു. അപൂര്‍വമായ 1961 മോഡല്‍ 2സിവി സഹാറ മോഡലിനാണ് ഇത്രയും തുക ലഭിച്ചത്. ഈ റെക്കോഡിനേയും മറികടക്കുന്നതായി പുതിയ വില്‍പന. മൈക്കല്‍ റോബില്ലാര്‍ഡാണ് മരത്തില്‍ 2സിവിക്ക് അനുയോജ്യമായ ബോഡി നിര്‍മിച്ചെടുത്തത്. വാഹനത്തിന്റെ വശങ്ങളില്‍ വാള്‍നട്ട് മരത്തിന്റേയും ചേസിസ് പിയറിര്‍, ആപ്പിള്‍ മരങ്ങളുടെ തടി ഉപയോഗിച്ചുമാണ് റോബില്ലാര്‍ഡ് നിര്‍മിച്ചത്. ബോണറ്റിനായി ചെറി മരത്തിന്റെ ഒറ്റത്തടിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഉളിയും ഉരക്കടലാസും പോലുള്ള പണിയായുധങ്ങള്‍ മാത്രം ഉപയോഗിച്ച് കൈകൊണ്ടാണ് ഈ മരംകൊണ്ടുള്ള കാര്‍ കൊത്തിയെടുത്തത്. 2011ല്‍ ആരംഭിച്ച ഈ കാര്‍ നിര്‍മാണം പൂര്‍ത്തിയാവാന്‍ അഞ്ചു വര്‍ഷം വേണ്ടി വന്നു. ഇതിനിടെ 5,000 മണിക്കൂര്‍ വേണ്ടി വന്നു കാര്‍ ഈ രൂപത്തിലേക്ക് മാറ്റിയെടുക്കാനെന്നും റോബില്ലാര്‍ഡ് പറയുന്നു. 3സിവി മോഡലിന്റെ എന്‍നാണ് ഈ വാഹനത്തിലുള്ളത്.