പെണ്‍കോപത്തിന്റെ ബഹിര്‍സ്ഫുരണമാണ് അംബൈയുടെ കഥകളെന്നു പറയാം. ജീവിതത്തെ ചൂഴ്ന്നുനില്ക്കുന്ന ദുരിതങ്ങളെല്ലാം തന്നെക്കൂടി ബാധിക്കുന്നവയാണ് എന്നു കരുതി സങ്കടപ്പെടുന്ന പെണ്മയുടെ ലോകമാണ് അംബൈ കഥകള്‍. രചനാവൈഭവവും കലാപരമായ സൗന്ദര്യവും വെളിപ്പെടുത്തുന്ന കഥകള്‍. ”മേഘങ്ങള്‍ ഉരൂണ്ടുകൂടിവന്ന് എഴുതാന്‍ പ്രേരിപ്പിച്ചതായും, രാവിലെ ജനാല തുറന്നാലുടന്‍ പറവകളെപ്പോലെ കഥകള്‍ പറന്നുവരുന്നതായും ചില എഴുത്തുകാര്‍ അവകാശപ്പടുന്നുണ്ട്. അവരെല്ലാം പുരുഷന്മാരായ എഴുത്തുകാരാണെന്നുള്ളത് മറ്റൊരു കാര്യം! ഇങ്ങനെയുള്ള അദ്ഭുതങ്ങളൊന്നും എനിക്കുണ്ടായിട്ടില്ലെങ്കിലും മുറിക്കുള്ളിലിരുന്നുകൊണ്ട് പുറംലോകത്തെ നോക്കിക്കാണാനുള്ള വാതായനം ഇന്നും എന്റെ ജീവിതത്തിലെ ഒരു മുഖ്യഘടകമായി നിലകൊള്ളുന്നു”. തമിഴിലെ പ്രശസ്ത എഴുത്തുകാരിയുടെ ശിവപ്പു കഴുത്തുടന്‍ ഒരു പച്ചൈ പറവൈ എന്ന കഥാസമാഹാരത്തിന്റെ പരിഭാഷ. ‘ചുവപ്പു കഴുത്തുള്ള ഒരു പച്ചപ്പറവ’. പരിഭാഷ – ഇടമണ്‍ രാജന്. മാതൃഭൂമി. വില 255 രൂപ.