ക്യാന്‍സര്‍ ഉണ്ടാകുന്നതിന്റെ യഥാര്‍ത്ഥ കാരണം കണ്ടുപിടിച്ച് ശാസ്ത്രലോകം. ഓരോ വര്‍ഷവും 1 .4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ ബാധിതരാകുകയും ഇതില്‍ പകുതിയില്‍ കൂടുതല്‍ പേര് മരണമടയുകയും ചെയ്യുന്നു. ഇതുവരെ ഈ രോഗം ബാധിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം ശാസ്ത്രലോകത്തിന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. മദ്യം, പുകയില ഉപയോഗം, തെറ്റായ ആഹാര ക്രമം, തെറ്റായ ജീവിത ശൈലി,അമിത സംഘര്‍ഷം ഇവയെല്ലാം ക്യാന്‍സര്‍ ഉണ്ടാകാന്‍ കരണമാണെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ഏറ്റവും പുതിയ പഠനം അനുസരിച്ച്, ക്യാന്‍സര്‍ ഉണ്ടാകുന്നതിന്റെ കാരണം ഡി എന്‍ എ യില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണെന്നാണ് കണ്ടെത്തല്‍. അനിയന്ത്രിത കോശ വളര്‍ച്ചക്ക് കാരണം ഡി എന്‍ എ യില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണെന്നും അനാരോഗ്യമായ ഭക്ഷണ രീതികളാണ് ഇതിനു കാരണമെന്നും കണ്ടെത്തി. ലോകത്തിലെ 69 രാജ്യങ്ങളില്‍ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിശകലനം. പ്രമുഖ മനഃശാസ്ത്ര വാരികയായ ജേര്‍ണല്‍ സയന്‍സിലാണ് ഇത് പ്രസിദ്ധീകരിച്ചത്. 66 ശതമാനം ഡി എന്‍ എ മാറ്റങ്ങളും ക്യാന്‍സറായി പരിണമിക്കുന്നതായാണ് പഠനം. ജോണ്‍സണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ക്രിസ്ത്യന്‍ തോമസെറ്റി, ഡോക്ടര്‍ ബെര്‍ട്ട് വോഗള്‍ സേട്ടൈന്‍ എന്നിവരാണ് പഠന നേതൃത്വം നല്‍കിയത്. 32 ശതമാനം പുകവലിയും മറ്റു ജീവിത ശൈലിയും കാരണമായപ്പോള്‍ 29 ശതമാനം പേരില്‍ അന്തരീക്ഷ മലിനീകരണം മൂലമാണ് ഡി എന്‍ എ മാറ്റം സംഭവിക്കുന്നത്. 5 ശതമാനം പേരില്‍ പാരമ്പര്യമായും കണ്ടുവരുന്നു.