കുരുക്ഷേത്രഭൂമിയില്‍ ഇടിമുഴക്കം സൃഷ്ടിച്ച് കടന്നുപോയ അഭിമന്യുവിനെ മുന്‍നിര്‍ത്തിയുള്ള സ്വതന്ത്രമായ ആഖ്യാനമാണിത്. അഭിമന്യുവിനെപ്പോലെ ഒരു യോദ്ധാവ് എങ്ങനെ ചെറുപ്രായത്തില്‍ ത്തന്നെ ഒരു മഹാരഥനായി വളര്‍ന്നു എന്ന ചോദ്യത്തിനുത്തരമാണ് ഈ കൃതി. അഭിമന്യുവിന്റെ ഉള്ളിലെ അടങ്ങാത്ത വിജയതൃഷ്ണയും അതില്‍നിന്നുള്ള ഊര്‍ജ്ജവും നോവലിലുടനീളം നിറഞ്ഞിരിക്കുന്നു. ഒപ്പം അഭിമന്യുവിന്റെ പൂര്‍വ്വകാലത്തെക്കുറിച്ച് സവിശേഷമായ വെളിച്ചം പ്രസരിപ്പിക്കുകയും ചെയ്യുന്നു ഈ കൃതി. മഹാഭാരതത്തിന്റെ മൗനങ്ങളില്‍നിന്നും ഒരു ഉജ്ജ്വല രചന. ‘ചക്രവ്യൂഹം’. പുടയൂര്‍ ജയനാരായണന്‍. മാതൃഭൂമി. വില 246 രൂപ.