ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട ഇന്ത്യ തങ്ങളുടെ പുതിയ സിബി650ആര്‍ സ്ട്രീറ്റ് നേക്കഡ് മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചു. കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജിലാണ് ഇതിന്റെ ബുക്കിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. 9.20 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ ഹോണ്ട അടുത്തിടെ ഈ ബൈക്ക് പുറത്തിറക്കി. ഈ മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കമ്പനിയുടെ ഹോണ്ട ബിഗ് വിംഗ് ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ച് ബുക്ക് ചെയ്യാം. കമ്പനിയുടെ നിയോ-സ്‌പോര്‍ട്‌സ്-കഫേ ഡിസൈന്‍ ഭാഷയെ അടിസ്ഥാനമാക്കിയുള്ളതാണ് ഹോണ്ട സിബി650ആര്‍. ഈ മോട്ടോര്‍സൈക്കിളിലെ 649 സിസി, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ 12,000 ആര്‍പിഎമ്മില്‍ 94 യവു കരുത്തും 9,500 ആര്‍പിഎമ്മില്‍ 63 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ച് എന്നിവയുള്ള 6-സ്പീഡ് ഗിയര്‍ബോക്സുമായി മോട്ടോര്‍ ജോടിയാക്കിയിരിക്കുന്നു. അതേസമയം, ഈ ബൈക്കിന്റെ മൈലേജ് സംബന്ധിച്ച് ഇതുവരെ ഒരു വിവരവും പുറത്തുവന്നിട്ടില്ല.