മഴക്കെടുതിയില്‍ ഇതുവരെ ആറു പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചു പേരെ കാണാതായി. അഞ്ചു വീടുകള്‍ തകര്‍ന്നു. 55 വീടുകള്‍ക്കു ഭാഗികമായി തകരാറുണ്ടായി. എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് അവധി. മൂന്നു ദിവസം കൂടി അതിതീവ്ര മഴ. മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും ഉണ്ടാകാം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഇന്നും റെഡ് അലര്‍ട്ട്. ജലസേചന വകുപ്പിന്റെ 17 ഡാമുകള്‍ തുറന്നിട്ടുണ്ട്. വലിയ ഡാമുകള്‍ തുറക്കേണ്ടിവരില്ല.