ഷംന കാസീമിന്റെ, സൂപ്പര്‍ ഹിറ്റ് തെലുങ്ക് ഹൊറര്‍ ചിത്രമായ രാക്ഷസിയുടെ തമിഴ് പതിപ്പായ ‘ബ്രഹ്മരാക്ഷസി’ ഉടന്‍ കേരളത്തിലെ തീയേറ്ററിലെത്തുന്നു. തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ പന്നറായല് സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഗ്രാഫിക്സിന് കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്ന വ്യത്യസ്തമായൊരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ്. ഗുരുദേവന് ഫിലിംസും, അലന് മെഗാ മീഡിയയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം, തെലുങ്കില്‍ സൂപ്പര്‍ ഹിറ്റ് വിജയം നേടിയ ശേഷമാണ് കേരളത്തിലെത്തുന്നത്. സമ്പന്ന കുടുംബത്തോട് പ്രതികാരം ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ വേഷത്തിലാണ് ഷംന കാസീം എത്തുന്നത്. സ്വന്തം മകളിലൂടെ പ്രതികാരത്തിന് തുടക്കം കുറിക്കുന്ന ഇവര്‍ കുടുംബത്തെ ഞെട്ടിച്ചു കൊണ്ട് പിന്നീട് നേരിട്ടെത്തുന്നു. ഷംനകാസിം മികച്ച പ്രകടനം നടത്തിയ ചിത്രമാണിത്.