ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പുതിയ സ്ട്രീറ്റ് ട്രിപ്പിള്‍ 765 ശ്രേണി പുറത്തിറക്കാന്‍ പോവുന്നെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫ്. എല്ലാ ട്രയംഫ് ഡീലര്‍ഷിപ്പുകളിലും ബൈക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം. പ്രീ-ബുക്കിംഗ് തുക 50,000 രൂപ ആണ്. സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍, ആര്‍എസ് എന്നീ രണ്ട് പതിപ്പുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാകും. പുതിയ മോട്ടോര്‍സൈക്കിളുകള്‍ 2023 മാര്‍ച്ചില്‍ വിപണിയിലെത്തും. ഡെലിവറികള്‍ 2023 ഏപ്രിലില്‍ മാസം ആരംഭിക്കും. 765 സിസി ട്രിപ്പിള്‍ സിലിണ്ടര്‍ സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ വേരിയന്റില്‍ പുതിയ എഞ്ചിന്‍ പരമാവധി 118 ബിഎച്പി കരുത്തില്‍ 80 എന്‍എം ടോര്‍ക്ക് നല്‍കുമ്പോള്‍ സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസില്‍ 128 ബിഎച്പി പവറില്‍ അതേ ടോര്‍ക്ക് കണക്കുകളും ലഭ്യമാവും. റോഡ്, റെയിന്‍, സ്‌പോര്‍ട് എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളാണ് നേക്കഡ് മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിളായ സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ വേരിയന്റിനുള്ളത്.