പുതുതായി ലോഞ്ച് ചെയ്യാന്‍ പോകുന്ന യമഹ ആര്‍3 യുടെ ബുക്കിംഗ് ആരംഭിച്ചു. 5,000 രൂപ ടോക്കണ്‍ തുകയ്ക്കാണ് ചില ഡീലര്‍ഷിപ്പുകള്‍ ബുക്കിംഗ് തുറന്നത്. ഡെലിവറികള്‍ 2023 ജൂലൈ അവസാനമോ ആഗസ്ത് ആദ്യമോ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ യമഹ ആര്‍3യില്‍ 10,750ആര്‍പിഎമ്മില്‍ 42ബിഎച്പി കരുത്തും 9,000ആര്‍പിഎമ്മില്‍ 29.5എന്‍എം ടോര്‍ക്കും നല്‍കുന്ന 321സിസി, ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എന്‍ജിനാണ്. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതിനുള്ളത്. പുതിയ യമഹ ബൈക്കിന് മുന്നിലും പിന്നിലും യഥാക്രമം അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കും മോണോഷോക്ക് സസ്പെന്‍ഷനും സജ്ജീകരിച്ചിരിക്കുന്നു. 298എംഎം ഫ്രണ്ട്, 220എംഎം പിന്‍ ഡിസ്‌ക് ബ്രേക്കുകളില്‍ നിന്നാണ് ആര്‍3 ബ്രേക്കിംഗ് പവര്‍ ലഭിക്കുന്നത്. യമഹ ആര്‍7 ഫുള്‍ ഫെയര്‍ഡ് സ്പോര്‍ട്സ് ബൈക്കും ഉടന്‍ അവതരിപ്പിക്കും. യമഹ ആര്‍1എം സൂപ്പര്‍ബൈക്കും ഉടന്‍ വില്‍പ്പനയ്ക്കെത്തും. 200 ബിഎച്ച്പി കരുത്തേകുന്ന 998 സിസി ഇന്‍ലൈന്‍, 4 സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന് കരുത്തേകുന്നത്. പുതുതായി വരുന്ന ബൈക്കുകള്‍ക്ക് വില കൂടുതല്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.