49 ലക്ഷം രൂപ എക്സ് ഷോറൂം വിലയില്‍ ബിഎംഡബ്ല്യു പുതിയ മിനി ഷാഡോ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ചെന്നൈ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന പുതിയ മിനി ഷാഡോ പതിപ്പ് പെട്രോളില്‍ ലഭ്യമാണ്. ഇത് കണ്‍ട്രിമാന്‍ കൂപ്പര്‍ ട ഖഇണ ഇന്‍സ്പയേര്‍ഡിനെ അടിസ്ഥാനമാക്കിയുള്ളതാണ്. വാഹനത്തിന്റെ 24 യൂണിറ്റുകള്‍ മാത്രമേ ലഭ്യമാകൂ. മിനി ഷാഡോ പതിപ്പിന് കരുത്തേകുന്നത് 2.0 ലിറ്റര്‍ 4-സിലിണ്ടര്‍ ട്വിന്‍പവര്‍ ടര്‍ബോ എഞ്ചിനാണ്, അത് 5000-6000 ആര്‍പിഎമ്മില്‍ 178 ബിഎച്പി കരുത്തും 1,350-4,600 ആര്‍പിഎമ്മില്‍ 280എന്‍എം പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കും. മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നതിന് മുമ്പ് വെറും 7.5 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു. ഈ എഞ്ചിന്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് സ്റ്റെപ്ട്രോണിക് സ്പോര്‍ട് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു, ഒപ്പം ആവേശകരമായ ഡ്രൈവിംഗ് അനുഭവത്തിനായി പാഡില്‍ ഷിഫ്റ്ററുകളും നല്‍കിയിരിക്കുന്നു.