10 ലക്ഷം രൂപ ചെലവാക്കി 22 ദിവസം മുമ്പ് പണിപൂർത്തിയാക്കിയ ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക് . ഇന്ന് രാവിലെ ജോലിക്ക് പോകുമ്പോഴാണ് യുവാവ് കുഴിയിൽ വീണത് .നേരത്തേ നാട്ടുകാർ റോഡിലെ കുഴികൾ കല്ലും മണ്ണും ഉപയോഗിച്ച് അടച്ചിരുന്നു .എന്നാൽ ദിവസങ്ങൾക്കുളളിൽ റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞു. കുഴി ഇല്ലാത്ത ഒരിടംപോലും ഇല്ലാത്ത അവസ്ഥയായി . ഈ റോഡിലെ പണി തുടങ്ങാനാകാത്തത് കിഫ്ബിയുമായി ബന്ധപ്പെട്ട തർക്കമുള്ളതിനാലാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. 24 മീറ്റർ വീതി വേണമെന്ന കിഫ്ബി നിലപാടിനെ തള്ളി16 മീറ്റർ മതിയെന്നാണ് നാട്ടുകാർ പറയുന്നത്. ഈ തർക്കം നിലനിൽക്കുന്നതിനാൽ പണി തുടങ്ങിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല .ഈ റോഡിൽ താൽകാലിക പാച്ച് വർക്ക് മതിയാവില്ല എന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആക്രമണ കേസിൽ പുതിയ വകുപ്പ് കൂടി ഉൾപ്പെടുത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിപ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി വിധി പറയാനിരിക്കെയാണ് പൊലീസിന്റെ നിർണായക നീക്കം. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അരുൺ അടക്കം അഞ്ച് പേരാണ് കോടതിയിൽ ജാമ്യപേക്ഷ നൽകിയത്. ഡിവൈഎഫ്ഐക്കാരായ പ്രതികൾ സമൂഹത്തിന് നന്മ ചെയ്യുന്നവരാണെന്നും പണത്തിന് വേണ്ടി നിലനിൽക്കുന്നവരല്ലെന്നും ജാമ്യം അനുവദിക്കണമെന്നുംപ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ പ്രതികളിൽ നിന്നും ഭീഷണിയുണ്ടെന്ന് വാദിഭാഗം പറഞ്ഞു.
ആലപ്പുഴ പാണാവള്ളിയിലെ കാപികോ റിസോർട്ട് പൊളിക്കൽ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ റിസോർട്ടിലെ ജീവനക്കാർ ആക്രമിച്ചു. ഉപകരണങ്ങൾ വലിച്ചെറിഞ്ഞു. തീരദേശ പരിപാലന ചട്ടം പാലിക്കാത്തതിനാലാണ് കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം സർക്കാർ റിസോർട്ടും ഭൂമിയും ഏറ്റെടുക്കുകയും പൊളിക്കാൻ തീരുമാനിക്കുകയും ചെയ്‌തത് . ഇന്ന് മുതൽ പൊളിക്കൽ തുടങ്ങുകയാണ്. ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജയാണ് പൊളിക്കൽ നടപടികൾക്ക് നേതൃത്വം നൽകുക.
നടിയെ ആക്രമിച്ച കേസിന്റെ ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ കോടതി അന്വേഷണം തടഞ്ഞെന്നും നടി ആരോപിക്കുന്നു. എന്നാൽ വിചാരണ കോടതി ജഡ്‍ജിക്കെതിരെ എന്തടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കേസ് പരിഗണിക്കവേ, ഹൈക്കോടതി ചോദിച്ചിരുന്നു.കേസിന്‍റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ മറ്റൊരു ഹർജി ഇതേ ബഞ്ച് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിട്ടുണ്ട്.
ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിൽ സഹോദരിമാർ തൂങ്ങിമരിച്ച നിലയിൽ . പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത് .സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം കണ്ടെത്താനാകൂ എന്ന് പൊലീസ് പറഞ്ഞു. അതിനിടെ വിവിധ രാഷ്ട്രീയ കക്ഷികൾ ഈ സംഭവം ഏറ്റെടുത്തിട്ടുണ്ട്.
പഞ്ചാബിലും ബി ജെ പി യുടെ ഗോവ മോഡൽ ഓപ്പറേഷൻ ലോട്ടസ് .ആം ആദ്മി പാർട്ടിയുടെ 11 എംഎൽഎമാരെ ബിജെപി തങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഗോവയിൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിൽ നിന്നും പതിനൊന്നില്‍ എട്ട് എംഎൽഎമാരെയും സംസ്ഥാനത്തെ ഭരണകക്ഷിയായ ബി.ജെ.പിയില്‍ ചേര്‍ത്ത ദിവസമാണ് ദില്ലിയിലും പഞ്ചാബിലും ആംആദ്മിയില്‍ നിന്നും കൂറുമാറ്റങ്ങൾക്കായി ബി.ജെ.പി ഗൂഢാലോചന നടത്തിയതെന്ന് കെജ്രിവാള്‍ ആരോപിക്കുന്നത്.
https://youtu.be/MYIwQ5zjgMc