Option 1 നെടുമുടി വേണു
ജോഷി സംവിധാനം ചെയ്ത ഒരു കുടക്കീഴില്‍ എന്ന ചിത്രത്തിലൂടെ വേണു കുട്ടന്‍ നായരായി എത്തിയ നെടുമുടി വേണുവാണ് നമ്മള്‍ തിരഞ്ഞെടുത്തിരിക്കുന്ന ഒരു സഹനടന്‍. കോമഡി ആയാലും വില്ലന്‍ കഥാപാത്രമായാലും ഇനി കുടുംബനാഥന്‍ ആയാലും നെടുമുടി വേണു എന്ന അഭിനയ പ്രതിഭ എല്ലാത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാറുണ്ട്.
Option 2 തിലകന്‍
ബാലു മഹേന്ദ്ര സംവിധാനം ചെയ്ത യാത്ര എന്ന ചിത്രത്തില്‍ തിലകന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.. കുടുംബനാഥനായും കര്‍ക്കശക്കാരനായ പിതാവായും കാപട്യവും കൗശലതയും നിറഞ്ഞ റോളുകളും ഇത്രയും മനോഹരമായി കൈകാര്യം ചെയ്യുന്ന മറ്റൊരു നടന്‍ വേറെയില്ല.. മികച്ച പ്രകടനമാണ് അദ്ദേഹം യാത്ര എന്ന ചിത്രത്തില്‍ കാഴ്ചവച്ചത്.
Option 3 വേണു നാഗവള്ളി
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത എന്റെ അമ്മു നിന്റെചക്കി അവരുടെ തുളസി എന്ന ചിത്രത്തിലൂടെ വേണു നാഗവള്ളി ഏറ്റവും മികച്ച കഥാപാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. നായകനായും സഹോദരനായും തിളങ്ങിയ വേണു നാഗവള്ളിയുടെ വിരഹ ഭാവത്തിന്റെ മറ്റൊരു മുഖമായിരുന്നു ഈ ചിത്രത്തിലുടനീളം നമ്മള്‍ കണ്ടത്. നായികക്കു വേണ്ടിയുള്ള അലച്ചിലും അനുഭവിക്കുന്ന ദുഃഖവും വളരെ മനോഹരമായി തന്നെ അദ്ദേഹം ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
Option 4 റഹ്‌മാന്‍
എന്റെ കാണാ കുയില്‍ എന്ന ചിത്രത്തില്‍ റഹ്‌മാന്‍ എന്ന നടന്‍ മനോഹരമായ ഒരു കഥാപാത്രമായാണ് എത്തുന്നത്. കണ്ണു നനയിപ്പിക്കുന്ന ഒരു കഥാപാത്രമാണ് റഹ്‌മാന്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മറ്റു നിരവധി ചിത്രങ്ങളിലും റഹ്‌മാന്‍ തന്റേതായ ഒരു അഭിനയ ശൈലി കൊണ്ടുവരികയും അത് മലയാളികള്‍ ഹൃദയത്തില്‍ ഏറ്റി സ്വീകരിക്കുകയും ചെയ്തിരുന്നു.
നാല് സഹനടന്മാരെ കുറിച്ചാണ് ഈ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. ഇനി നിങ്ങളുടെ ഊഴമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയുന്നതിനോടൊപ്പം തന്നെ ഏറ്റവും മികച്ച സഹനടന്‍ ആരാണെന്ന് dailynewslive.in ന്റെ വെബ്‌സൈറ്റില്‍ കയറിNostalgic Evergreen Film Award..ന്റെ ഒപ്പീനിയന്‍ പോളിലൂടെ തെരഞ്ഞെടുക്കുകയും വേണം….