Untitled design 20240312 192110 0000

ഓസ്കാർ എന്ന് കേൾക്കുന്നത് തന്നെ നമുക്ക് ഒരു ഹരമാണ്. ഓസ്കാർ അവാർഡുകൾ പ്രഖ്യാപിക്കുന്നതിനായി നമ്മൾ ഓരോരുത്തരും കാത്തിരിക്കാറുണ്ട്. ഏതു രാജ്യത്ത് ആർക്ക് ഓസ്കാർ അവാർഡ് കിട്ടിയാലും നമ്മൾ ഓരോരുത്തരും അത് അഭിമാനത്തോടെ ആഘോഷിക്കാറുണ്ട്. അത് ഓസ്കാർ അവാർഡിനോടുള്ള നമ്മുടെ ആദരം കൂടിയാണ്…. അറിയാം ഓസ്കാർ അവാർഡിനെ കുറിച്ച്….!!!

ഓസ്കാർ എന്നു അറിയപ്പെടുന്ന അക്കാദമി അവാർഡ്, സംവിധായകർ, നിർമ്മാതാക്കൾ, തിരക്കഥാകൃത്തുക്കൾ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ മികവിനെ ആദരിക്കുന്നതിനായി അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് നൽകുന്ന പുരസ്കാരമാണ്. പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ഔദ്യോഗിക ചടങ്ങ് പ്രൗഢഗംഭീരവും, ലോകത്തിൽ ഏറ്റവും അധികം ആളുകൾ വീക്ഷിക്കുന്ന ചലച്ചിത്ര അവാർഡ് ദാന ചടങ്ങുമാണ്. ലോകത്തിലുള്ളവർ ഏറ്റവും അധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു അവാർഡ്ദാനച്ചടങ്ങ് കൂടിയാണിത്.

1927-ൽ നടൻ ആയ കോൺറഡ് നീകൽ ആണ് ഓസ്കാർ അവാർഡ് എന്ന ഈ ആശയം മുന്നോട്ട് വച്ചത്. 1931ൽ എക്സിക്യുട്ടീവ് സെക്രട്ടറി ആയിരുന്ന മേരിയറ്റ്ഹാരിസൺ ആണ് ഓസ്കാർ എന്ന പേര് നിർദ്ദേശിച്ചത്. ഹോളിവുഡിലെ ഒരു സ്വകാര്യ അത്താഴവിരുന്നിൽ വെച്ച്, 250-ൽ താഴെ ആൾക്കാരുടെ സാന്നിധ്യത്തിലാണ് ആദ്യ അവാർഡുകൾ നൽകിയത്. ആദ്യവർഷത്തിനു ശേഷം റേഡിയോ വഴിയും, തുടർന്ന് 1953 മുതൽ ടെലിവിഷൻ വഴിയും അവാർഡ്ദാന ചടങ്ങ് പ്രക്ഷേപണം ചെയ്യപ്പെട്ടിരുന്നു.

ആദ്യ അക്കാദമി അവാർഡ് ദാന ചടങ്ങ് 1929 മെയ് 16ന്, ഹോളിവുഡിലെ ഹോട്ടൽ റൂസ്‌വെൽറ്റിൽ വെച്ച് 1927, 1928 വർഷങ്ങളിലെ മികച്ച ചലച്ചിത്ര പ്രവർത്തകരെയും അവരുടെ നേട്ടങ്ങളെയും ആദരിക്കുന്നതിനായി നടന്നു. അഭിനേതാവായ ഡഗ്ലസ് ഫെയർബാങ്ക്സ്, സംവിധായകൻ വില്യം സി. ഡെമിൽ എന്നിവർ അന്നത്തെ ചടങ്ങിൽ ആതിഥേയത്വം വഹിച്ചു.

ബെൻഹർ(1959), ടൈറ്റാനിക്(1997), ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ്(2003) എന്നീ ചിത്രങ്ങൾ ഏറ്റവുമധികം ഓസ്കാർ പുരസ്കാരം നേടിയവയാണ്. 11 ഓസ്കാർ പുരസ്കാരങ്ങൾ വീതം ഇവ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ തവണ ഓസ്കാർ പുരസ്കാരം നേടിയിട്ടുള്ളത് വാൾട്ട് ഡിസ്നിയാണ്. ഇന്ത്യക്കാരനായ ഭാനു അത്തയ്യ 1985ൽ ഗാന്ധി എന്ന ചിത്രത്തിന്റെ വേഷവിധാനത്തിനും, 1992ൽ സത്യജിത് റേ സ്പെഷ്യൽ ഓസ്കാറും സ്വന്തമാക്കിയിരുന്നു.

2008ലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്ന എൺപത്തൊന്നാം അക്കാദമി പുരസ്കാരദാന ചടങ്ങ് 2009 ഫെബ്രുവരി 22ന് ഹോളിവുഡിലെ കൊഡാക്ക് തിയറ്ററിൽ നടന്നു. മികച്ച ഗാനത്തിനും സംഗീതത്തിനുമുള്ള അക്കാദമി അവാർഡ് എ.ആർ. റഹ്മാനും മികച്ച ശബ്ദമിശ്രണത്തിനുള്ള അക്കാദമി അവാർഡ് റസൂൽ പൂക്കുട്ടിക്കും ലഭിച്ചു.ഇന്ത്യൻ പശ്ചാതലത്തിൽ നിർമ്മിച്ച ബ്രിട്ടീഷ് ചിത്രമായ സ്ലംഡോഗ് മില്ല്യണയർ മികച്ച ചിത്രത്തിനുൾപ്പെടെ 8 അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.

ഓസ്കാർ അവാർഡിനുള്ള ശില്പം നിർമ്മിച്ചിരിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം…!! ഒരു ഫിലിം റോൾസിനു മുകളിൽ, ഒരു കയ്യിൽ വാളും മറുകയ്യിൽ കുരിശുമായി നിൽക്കുന്ന പുരുഷരൂപം, എം.ജി.എം സ്റ്റുഡിയോയിലെ ശില്പിയായിരുന്ന സെട്രിക് ഗിബൺസ് ആണ് രൂപകൽപ്പനചെയ്തത്. ബ്രീട്ടന എന്ന ലോഹക്കൂട്ട്കൊണ്ട് നിർമ്മിച്ച് ആദ്യം നിക്കലും അതിനുശേഷം സ്വർണ്ണവും പൂശുന്നു. 34 സെന്റി മീറ്റർ (13.5 ഇഞ്ച് ) ഉയരവും 3കിലോ 850ഗ്രാം (8.5 പൌണ്ട്) ഭാരവും ഇതിനുണ്ട്.

ഓസ്കാർ അവാർഡ് ലഭിച്ചിട്ട് നിരസിച്ചവരും ഉണ്ട്.ഓസ്കാർ നിരസിച്ച ആദ്യത്തെ സിനിമാപ്രവർത്തകൻ ഡഡളി നിക്കോളാസ് എന്ന തിരകഥാകൃത്തായിരുന്നു .1935-ൽ പുറത്തിറങ്ങിയ ‘ഇൻഫൊർമർ ‘ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് അവാർഡിനായി തിരഞ്ഞടുക്കപ്പെട്ടിരുന്നത്. എങ്കിലും ഓസ്കാർ അവാർഡ് പ്രഖ്യാപനം ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾ ഏറെ ആദരവോടെയാണ് കാത്തിരിക്കുന്നത്. ഓസ്കാർ നോമിനേഷൻ ലഭിക്കുക എന്നത് ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ടവരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ അവാർഡ് തന്നെയാണ്. ഓസ്കാർ അവാർഡ് ലഭിക്കുന്നത് ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളുടെ ഒരു സ്വപ്നമാണ്.

 

തയ്യാറാക്കിയത്

നീതു ഷൈല

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *