ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രമാണ് ‘ദ ഗ്രേറ്റ് എസ്‌കേപ്’. സന്ദീപ് ജെ എല്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ബാബു ആന്റണിയുടെ മകന്‍ ആര്‍തറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ‘ദ ഗ്രേറ്റ് എസ്‌കേപ്പെ’ന്ന ചിത്രം പൂര്‍ണമായും യുഎസില്‍ ആണ് ഷൂട്ട് ചെയ്യുന്നത്. ബാബു ആന്റണി ചിത്രത്തില്‍ ഹോളിവുഡ് താരങ്ങളും വേഷമിടുന്നുണ്ട്. തകര്‍പ്പന്‍ ഒരു ആക്ഷന്‍ ചിത്രമായിരിക്കും ഇത് എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്താമാകുന്നത്. അമേരിക്കയിലെ മാഫിയ ലഹരിക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ‘ദ ഗ്രേറ്റ് എസ്‌കേപി’ന്റെ ഇതിവൃത്തം. അധോലോക നായകനായ ബോബായാണ് ചിത്രത്തില്‍ ബാബു ആന്റണി അഭിനയിക്കുക. രഞ്ജിത് ഉണ്ണിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ടദ ഗ്രേറ്റ് എസ്‌കേപെന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം കൈസാദ് പട്ടേല്‍ ആണ്.