ശബരിമലയിൽ ഏലയ്ക്ക ഇല്ലാത്ത അരവണ വിരണം ആരംഭിച്ചു. ഇന്ന് പുലർച്ചെ 3 മുതലുള്ള ഭക്തർക്കാണ് വീണ്ടും അരവണ നൽകി തുടങ്ങിയത്. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിൽ നിർമ്മിച്ച അരവണയുടെ വിതരണം ഇന്നുച്ചയോടെ സമാപിക്കും എന്നാണ് അറിയിച്ചിരുന്നത്.
അതേസമയം, ശബരിമലയിൽ ഭക്ഷ്യസുരക്ഷ വിഭാഗം സീൽ ചെയ്തത് 7,07,157 ടിന്‍ അരവണ. ഇതോടെ ദേവസം ബോർഡിന് 7 കോടിയിലേറെ നഷ്ടം വന്നെന്നാണ് കണക്ക്. അരവണക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയിൽ അനുവദനീയമായതിനേക്കാൾ അളവിൽ കീടനാശിനികളുടെ സാന്നിധ്യം കണ്ടതിനെ തുടർന്നാണ് വിതരണം തടഞ്ഞത്. 62 മുതൽ 69 വരെയുള്ള ബാച്ചുകളിലെ അരവണയ്ക്കാണ് പൂട്ടുവീണത്. ഇതിനെതിരെയായി ഏലയ്ക്ക കരാറുക്കാരനെതിരെ ബോർഡ് കടുത്ത നടപടി എടുക്കുമെന്നാണ് സൂചന. നഷ്ടം കരാറുക്കാരനിൽ നിന്ന് ഈടാക്കിയേക്കും.
ശബരിമലയിൽ അരവണക്ക് ഉപയോഗിക്കുന്ന ഏലക്ക ഭക്ഷ്യയോഗ്യമല്ലെന്ന് കേന്ദ്ര ഏജൻസി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം ഈ ഏലക്കയിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്. അതിനാൽ തന്നെ ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് വ്യക്തമാണ്.