ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ അപ്രീലിയ ഒടുവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടുവാറെഗ് 660 അവതരിപ്പിച്ചു. 18.85 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വില മുതല്‍ 19.16 ലക്ഷം രൂപ വരെയാണ് അപ്രീലിയ ടുവാരെഗ് 660 ഇന്ത്യയില്‍ അവതരിപ്പിച്ചത്. ടുവാറെഗ് 660-ന്റെ അട്രെയിഡ്‌സ് ബ്ലാക്ക്, കാന്യോണ്‍ സാന്‍ഡ് കളര്‍ വേരിയന്റുകള്‍ക്ക് 18.85 ലക്ഷം രൂപയും ഡാകര്‍ പോഡിയം ലിവറിക്ക് 19.16 ലക്ഷം രൂപയുമാണ് വില. സിബിയു വഴിയാണ് അപ്രീലിയ ടുവാറെഗ് 660 ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ശക്തമായ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 80എച്പി കരുത്തും 70 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിവുള്ള ലിക്വിഡ് കൂള്‍ഡ്, 659 സിസി, പാരലല്‍-ട്വിന്‍ എഞ്ചിനാണ് ഈ യൂണിറ്റ്. ഇരട്ട സിലിണ്ടര്‍ സാഹസിക ബൈക്കാണെങ്കിലും, 18 ലിറ്റര്‍ ഇന്ധന ടാങ്കില്‍ 204 കിലോഗ്രാം ഭാരമുള്ളതിനാല്‍ താരതമ്യേന ഭാരം കുറവാണ്. എന്നിരുന്നാലും, അതിന്റെ ഉയരമുള്ള സീറ്റ് ഉയരം കുറഞ്ഞ റൈഡര്‍മാര്‍ക്ക് ഇത് വെല്ലുവിളി ഉയര്‍ത്തിയേക്കാം. 860 എംഎം ആണ് ഇതിന്റെ സീറ്റ് ഉയരം.