കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ വിസി കെ റിജി ജോൺ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചു . എന്നാൽ സ്റ്റേ അനുവദിച്ചില്ല. മുൻ അറ്റോർണി ജനറൺ കെ കെ വേണുഗോപാലാണ് കേരളത്തിന് വേണ്ടി ഹാജരായത് .അപ്പീലിനെ പിന്തുണയ്ക്കുന്നതായി സുപ്രീം കോടതിയിൽ അറിയിച്ചു .റിജി കെ ജോണിനായി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ഹാജരായി. കുഫോസ് മുൻ വിസിയുടെ അപ്പിലീൽ കേസിലെ എല്ലാ കക്ഷികൾക്കും നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു .കേസിൽ തീർപ്പാക്കും വരെ ആക്ടിംഗ് വിസിയെ ചാൻസലർ നിയമിക്കും..ഈ കാലയളവിൽ എന്ത് നിയമനം നടന്നാലും അത് സുപ്രിം കോടതിയുടെ അന്തിമ വിധി അനുസരിച്ചാകുമെന്നും ചിഫ് ജസ്റ്റിസ് വ്യക്തമാക്കി.
യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു സർവകലാശാലയിൽ പ്രൊഫസറായി 10 വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് മതിയായ യോഗ്യത ഇല്ലെന്നായിരുന്നു ഡോ. കെ കെ വിജയൻ നൽകിയ ഹര്‍ജിയിലെ പ്രധാന വാദം. കാർഷിക വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലുള്ളതായതിനാൽ യുജിസി മാനദണ്ഡങ്ങൾ കുഫോസ് വിസി നിയമനത്തിന് ബാധകമല്ലെന്നുമായിരുന്നു സർക്കാരിന്‍റെ വാദം.