ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ് എന്ന നേട്ടം കരസ്ഥമാക്കി ആഗോള ഭീമനായ ആമസോണ്‍. ഗ്ലോബല്‍ 500 2023 റിപ്പോര്‍ട്ട് പ്രകാരം, ലോകത്തിലെ മൂല്യമുള്ള ബ്രാന്‍ഡുകളില്‍ ഒന്നാം സ്ഥാനത്താണ് ആമസോണ്‍ എത്തിയിരിക്കുന്നത്. ബ്രാന്‍ഡ് മൂല്യം 15 ശതമാനം ഇടിഞ്ഞിട്ടും ഏറ്റവും മൂല്യമുള്ള കമ്പനി എന്ന നേട്ടം നിലനിര്‍ത്താന്‍ ആമസോണിന് സാധിച്ചിട്ടുണ്ട്. ഇത്തവണ ആപ്പിളിനെ മറികടന്നാണ് ആമസോണിന്റെ മുന്നേറ്റം. വിതരണ ശൃംഖലയില്‍ ഉണ്ടായ തടസങ്ങള്‍, വരുമാനത്തിലെ ഇടിവ് തുടങ്ങിയവയാണ് ആപ്പിള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാന്‍ ഉണ്ടായ പ്രധാന കാരണങ്ങള്‍. ആപ്പിളിന്റെ ബ്രാന്‍ഡ് മൂല്യം 16 ശതമാനം ഇടിഞ്ഞ് 355.1 ബില്യണ്‍ ഡോളറില്‍ നിന്ന് 297.5 ബില്യണ്‍ ഡോളറായിരിക്കുകയാണ്. അതേസമയം, ആമസോണിന്റെ ബ്രാന്‍ഡ് മൂല്യം 299.3 ബില്യണ്‍ ഡോളറാണ്. ഇത്തവണ ഇന്‍സ്റ്റഗ്രാമിന്റെ ബ്രാന്‍ഡ് മൂല്യം 42 ശതമാനം ഉയര്‍ന്ന് 47.4 ബില്യണ്‍ ഡോളറിലെത്തി. ലിങ്ക്ഡ്ഇന്‍ കമ്പനിയുടെ മൂല്യവും 49 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ ബ്രാന്‍ഡ് മൂല്യം 44 ശതമാനം ഉയര്‍ന്ന് 66.2 ബില്യണ്‍ ഡോളറിലെത്തി.