വിമാനത്തിന്റെ കോക്പിറ്റിൽ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ ദുബൈ വിമാനത്താവളത്തിൽ നിന്ന് വിട്ടയച്ചു. ഭാരത സര്‍ക്കസ് എന്ന പുതിയ ചിത്രത്തിന്‍റെ പരസ്യ പ്രചാരണത്തിന്‍റെ ഭാഗമായി ദുബൈയില്‍ എത്തിയതായിരുന്നു ഷൈന്‍. ഷൈന്‍ ടോം ചാക്കോയും ബിനു പപ്പുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഭാരത സര്‍ക്കസ്. തിരികെ നാട്ടിലേക്ക് പോകാനായി വിമാനത്തില്‍ കയറിയപ്പോഴാണ് കോക്പിറ്റിൽ കയറാൻ ശ്രമിച്ചതും അനിഷ്ട സംഭവങ്ങൾ ഉണ്ടായതും.
ദുബൈ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലാണ് ഷൈന്‍ ടോം ചാക്കോയെ പിടിച്ചുവച്ചത്. വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട ഷൈൻ ടോം ചാക്കോയുടെ വൈദ്യ പരിശോധന നടത്തി മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്കൊപ്പമാണ് ദുബൈ വിമാനത്താവളത്തിൽ നിന്ന് ഷൈനിനെ വിട്ടയച്ചത്.