ഓരോ വ്യക്തിയും വ്യത്യസ്തനാണ്; അവരുടെ ആഹാരം ആഗിരണം ചെയ്യാനുള്ള കഴിവും. കാലാവസ്ഥയ്ക്കനുസരിച്ച് ഓരോ സ്ഥലത്തും ഓരോ ആഹാരരീതിയാണ്. നമ്മുടെ കാലാവസ്ഥയ്ക്കും ശരീരത്തിനും അനുയോജ്യമായ ആഹാരം ആവശ്യത്തിന് കഴിച്ചുകൊണ്ട് വണ്ണം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും ഉള്ള നിര്‍ദ്ദേശങ്ങളാണ് ഈ പുസ്തകത്തില്‍. സമീകൃത ആഹാരവും മെഡിറ്റേഷനും ബന്ധപ്പെടുത്തി ഒരു ഡയറ്റ്പ്ലാനും ഇതിലുണ്ട്. ‘ആഹാരം കഴിക്കൂ വണ്ണം കുറയും’. ഗായത്രി വി. ഡിസി ബുക്സ്. വില 108 രൂപ.