കാലഹരണപ്പെടാത്ത ഭാഷയാണ് എം.ഡി. രത്നമ്മയുടേത്. വായിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും സീതയും വിഷ്ണുവും ലക്ഷ്മി അമ്മായിയുമൊന്നും മനസ്സില്‍നിന്നു മാഞ്ഞിട്ടില്ല. എത്ര മഹത്തരമാണെന്നു പറഞ്ഞാലും വായനാസുഖമില്ലെങ്കില്‍ ഒരു പുസ്തകത്തിലേക്ക് നമുക്ക് കയറാനാവില്ല. ‘ആദിമധ്യാന്തങ്ങള്‍’ എന്ന നോവലിന്റെ ആദ്യത്തെ മേന്മ അതു നല്‍കുന്ന വായനാസുഖം തന്നെയാണ്. ഒരു കാലം നമ്മുടെ മുന്നിലിങ്ങനെ ഇതള്‍ വിരിയുന്ന അനുഭവം. പ്രണയവും പകയും ആത്മനൊമ്പരങ്ങളും നമ്മുടേതു തന്നെയാണെന്നു തോന്നിപ്പോകും. അനുഗ്രഹിക്കപ്പെട്ട എഴുത്തുകാരിയാണ് രത്നമ്മ. ഈ നോവല്‍ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ‘ആദിമധ്യാന്തങ്ങള്‍’. എം.ഡി. രത്നമ്മ. ഗ്രീന്‍ ബുക്‌സ്. വില 361 രൂപ.