എംവി ഗോവിന്ദന് പകരം കേരള സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്ന് സിപിഎം സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എക്സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എംവി ഗോവിന്ദന്‍ സി പി എം സെക്രട്ടറിയായതിനെത്തുടർന്ന് മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. രാജേഷിന് പകരം സ്പീക്കറായി എഎന്‍ ഷംസീറിനെയും തെരഞ്ഞെടുത്തു. എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്ത അതേ വകുപ്പുകള്‍ തന്നെ എംബി രാജേഷിന് നല്‍കിയേക്കും. സെപ്റ്റംബര്‍ ആറിന് ഉച്ചക്ക് 12നായിരിക്കും സത്യപ്രതിജ്ഞ.
ജീവനക്കാരുടെ ശമ്പളക്കുടിശ്ശികയ്ക്ക് വൗച്ചറുകളോ കൂപ്പണുകളോ കൊടുക്കണമെന്ന ഉത്തരവിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോലി ചെയ്താൽ കൂലി കൊടുക്കണം. അതല്ലാതെ കൂപ്പൺ കൊടുക്കുന്നതോ റേഷൻ കൊടുക്കുന്നതോ ശരിയായ നിലപാടല്ല എന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ജോലി ചെയ്തിട്ട് ശമ്പളം കൊടുക്കാതിരിക്കുന്നതിൽ എന്ത് ന്യായമാണുള്ളതെന്ന് കാനം കണ്ണൂരിൽ ചോദിച്ചു. കെഎസ്ആർടിസിയിലെ ’12 മണിക്കൂർ തൊഴിൽ സമയം’ എല്ലാ ട്രേഡ് യൂണിയനുകൾക്കുമെന്നപോലെ സിപിഐയും ഈ നീക്കത്തിനെതിരാണ്. കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പള കുടിശ്ശികയ്ക്ക് പകരം വൗച്ചറുകളും കൂപ്പണും ആറാം തീയതിക്ക് മുമ്പ് നൽകണമെന്ന ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എം.വി.ഗോവിന്ദന്റെ പകരക്കാരനായി എം.ബി.രാജേഷ് മന്ത്രി. അപ്രതീക്ഷിതമായെത്തിയ സ്പീക്കർ പദവിയിൽ നിന്നാണ് മന്ത്രിപദവിയിലേക്കെത്തുന്നത്. ലോകസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ലോക‍്‍സഭാ മണ്ഡലത്തിൽ അപ്രതീക്ഷിതമായി പരാജയപ്പെട്ട രാജേഷിനെ പാർട്ടി ഏൽപ്പിച്ച വെല്ലുവിളിയായിരുന്നു തൃത്താലയിലെ സ്ഥാനാർത്ഥിത്വം. ആ ദൗത്യം ഭംഗിയായി നിർവഹിച്ചു. തന്നെ അദ്ദേഹം നിർവഹിച്ചു. വി.ടി.ബൽറാമിനെ പരാജയപ്പെടുത്തി രണ്ടാം പിണറായി സർക്കാരിൽ എത്തിയ രാജേഷ് മന്ത്രിയാകുമെന്ന കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചാണ് സ്പീക്കർ പദവിയിലെത്തിയത് .പല ഘട്ടങ്ങളിലും പ്രതിപക്ഷത്തിന് വരെ സ്വീകാര്യനായി. ഗവർണ്ണർ വിവാദം ഉൾപ്പെടെയുള്ള രാഷ്ട്രീയ വിവാദങ്ങളിൽ കരുതലോടെയായിരുന്നു പ്രതികരിച്ചിരുന്നത്.
മന്ത്രിയാകുമെന്ന് കരുതിയിരുന്ന ഷംസീർ അപ്രതീക്ഷിതമായാണ് സ്പീക്കറുടെ സ്ഥാനത്തേക്ക് എത്തിയത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഷംസീര്‍ എംഎല്‍എയാകുന്നത്. അതുകൊണ്ടുതന്നെ മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്ന് ഉറപ്പായിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനമാണ് പാര്‍ട്ടി ഷംസീറിന് നല്‍കിയിരിക്കുന്നത്.
വിക്രാന്ത് തദ്ദേശീയമായി നിർമിച്ചതോടെ രാജ്യം ലോകത്തിന്‍റെ മുന്നിലെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .ഇതിന് പിന്നിൽ പ്രയത്‌നിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. കൊച്ചി കപ്പൽശാലയിൽ നടന്ന ചടങ്ങിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പൽ ഐ എന്‍ എസ് വിക്രാന്ത് , പ്രധാനമന്ത്രി നരേന്ദ്രമോദി സേനക്ക് സമര്‍പ്പിച്ചു.
വിഴിഞ്ഞം സമരം ശക്തമാക്കാൻ ലത്തീൻ അതിരൂപതാ യോഗത്തിൽ തീരുമാനം . 7 ആവശ്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു, അഞ്ച് സെന്‍റ് സ്ഥലവും വീടും നല്‍കി മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ വേണം. സമരവേദിയിൽ മാറ്റമില്ല. തീരുമാനമാകുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പ്രസിദ്ധീകരിക്കണം. ഭൂരിപക്ഷ പരാതികളിലും തീരുമാനമായി എന്ന പ്രചാരണം ശരിയല്ലെന്നും വൈദികർ പ്രതികരിച്ചു. തുറമുഖ നിർമാണ പ്രവർത്തനം തടസ്സപ്പെടുത്തി പ്രതിഷേധിക്കാൻ സമരക്കാർക്ക് അവകാശമില്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
കടയ്ക്കാവൂര്‍ പോക്സോ കേസ് സുപ്രീം കോടതി തള്ളി. അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടും അമ്മയുടെ ജാമ്യവും റദ്ദാക്കണമെന്നായിരുന്നു അമ്മയ്‌ക്കെതിരായുള്ള മകന്റെ ഹർജി.അമ്മയ്ക്ക് എതിരായ മൊഴി ആരുടെയും പ്രേരണ കൊണ്ടല്ലന്നും പിതാവ്, അമ്മയ്ക്ക് എതിരെ പരാതി നൽകാൻ പ്രേരിപ്പിച്ചിട്ടില്ലെന്നും മകന്‍റെ ഹർജിയിൽ പറഞ്ഞിരുന്നു. മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് ഡോ. ദിവ്യ ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ വർഷം ജൂണിൽ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസ് റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിടുകയും ഡിസംബറിൽ തിരുവനന്തപുരം പോക്‌സോ കോടതി കേസ് നടപടികൾ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.