ചില ഭക്ഷണങ്ങള്‍ ബ്രേക്ക് ഫാസ്റ്റ് ആക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. അത്തരം ഭക്ഷണങ്ങളെക്കുറിച്ചറിയാം. ഉത്കണ്ഠ മറികടക്കാന്‍ സഹായിക്കുന്ന മികച്ച ഭക്ഷണമാണ് ഓട്‌സ്. ഇവയില്‍ അടങ്ങിയിരിക്കുന്ന സങ്കീര്‍ണമായ കാര്‍ബോഹൈഡ്രേറ്റുകള്‍ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. കൂടാതെ ഇവയില്‍ മഗ്‌നീഷ്യം, ഫൈബര്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. സ്മൂത്തി രൂപത്തില്‍ തൈര് ബ്രേക്ക് ഫാസ്റ്റ് ആയി ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട. കുടല്‍-മസ്തിഷ്‌ക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച ഓപ്ഷനാണ് തൈര്. പ്രോബയോട്ടിക്‌സ് കഴിക്കുന്നത് ഉത്കണ്ഠ കുറച്ച് മാനസികാവസ്ഥ മൊത്തത്തില്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് മുന്‍ പഠനങ്ങള്‍ പറയുന്നു. വിശപ്പടക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും മുട്ട രാവിലെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് നിങ്ങള്‍ക്ക് തൃപ്തികരവും പോഷകസമൃദ്ധവുമായ ഒരു തുടക്കം നല്‍കും. മുട്ടയില്‍ അടങ്ങിയ പ്രോട്ടീന്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമാണ്. ഉത്കണ്ഠ പോലുള്ള മാനസികാവസ്ഥയുള്ളവര്‍ക്ക് പ്രഭാത ഭക്ഷണമായി ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ഏത്തപ്പഴം. ഫീല്‍-ഗുഡ് ഹോര്‍മോണ്‍ എന്ന് അറിയപ്പെടുന്ന സെറോടോണിന്‍ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മാനസികമായി ഊര്‍ജ്ജം നല്‍കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു. ഗ്രീന്‍ ടീ അല്ലെങ്കില്‍ ഹെര്‍ബല്‍ ചായകള്‍ തലച്ചോറിനെ ഉണര്‍ത്തുന്നതിനൊപ്പം മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ധാന്യങ്ങള്‍ സങ്കീര്‍ണമായ കാര്‍ബോഹൈഡ്രേറ്റുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ്. ഇത് മാനസികാവസ്ഥ മെച്ചുപ്പെടുത്താന്‍ സഹായിക്കുന്നു. നട്സിലും വിത്തുകളിലും ഒമേഗ-3 ഫാറ്റി ആസിഡുകള്‍, മഗ്‌നീഷ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് നിര്‍ണായകമാണ്. ഇത് ഉത്കണ്ഠ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുനത്തിനൊപ്പം വിശപ്പകറ്റാനും നല്ലതാണ്.