പ്രീമിയം ശ്രേണിയില്‍ പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് പുതിയ ഫോണ്‍ അവതരിപ്പിച്ചു. ഒരു ലക്ഷത്തിന് മുകളില്‍ വില വരുന്ന ഗാലക്സി എസ്24 അള്‍ട്രായാണ് ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത്. ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വയലറ്റ്, ടൈറ്റാനിയം ബ്ലാക്ക് എന്നി നിറങ്ങള്‍ക്ക് പുറമേ ടൈറ്റാനിയം യെല്ലോ വെരിയന്റിലും ഫോണ്‍ ലഭ്യമാണ്. ഗാലക്സി എഐ ആയാണ് ഇതിന് കരുത്തുപകരുന്നത്. ചാറ്റ് അസിസ്റ്റ്, നോട്ട് അസിസ്റ്റ്, ട്രാന്‍സ്ക്രിപ്റ്റ് അസിസ്റ്റ്, ഇന്റര്പ്രേട്ടര്, അടക്കം നിരവധി ഫീച്ചറുകളുമായാണ് ഫോണ്‍ എത്തിയത്. 128 ജിബി റാമും 256 ജിബി സ്റ്റോറേജ് കപാസിറ്റിയുമുള്ള ബേസ് മോഡലിന് 1,29,999 രൂപയാണ് വില. 1,117,999 രൂപയാണ് ഓഫര്‍ പ്രൈസ്. 12ജിബി റാമും 512 ജിബി സ്റ്റോറേജ് കപാസിറ്റിയുള്ള മോഡലിന് പതിനായിരം രൂപ കൂടി ഉയരും. എന്നാല്‍ ഓഫറുകളുടെ സഹായത്തോടെ 1,27,999 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും. ഒരു ടിബി സ്റ്റോറേജ് കപാസിറ്റിയുള്ള മോഡലിന് 1,59,999 രൂപയാണ് വില. ഓഫര്‍ കിഴിച്ച് 1,47,999 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും. കാഷ് ബാക്ക് അടക്കമുള്ള ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.