അനുപമ പരമേശ്വരന് വീണ്ടും തമിഴ് ചിത്രത്തില്‍ നായികയാകുന്നു. ‘ലോക്ക്ഡൗണ്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധാനം എ ആര് ജീവയാണ്. അനുപമ പരമേശ്വരന് നായികയാകുന്ന ലോക്ക്ഡൗണിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. അനുപമ പരമേശ്വരന് നായികയായി വേഷമിട്ടതില്‍ ഒടുവില്‍ എത്തിയത് ടില്ലു സ്ക്വയര്‍ ആണ്. സിദ്ദുവാണ് നായകനായി എത്തിയത്. ടില്ലു സ്ക്വയര്‍ വന്‍ ഹിറ്റായിരുന്നു. ടില്ലു സ്ക്വയറിനായി അനുപമ പരമേശ്വരന് വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു ഒടിടിപ്ലേ. സാധാരണ തെലുങ്കില്‍ അനുപമയ്ക്ക് ഒരു കോടിയാണ് പ്രതിഫലമായി ലഭിക്കാറുള്ളത്. എന്നാല്‍ ടില്ലു സ്ക്വയറിന് രണ്ട് കോടി ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. തമിഴില്‍ അനുപമ പരമേശ്വരന്റേതായി എത്തിയ ചിത്രം സൈറണാണ്. ജയം രവിയാണ് നായകനായി എത്തിയിരുന്നന്നത്. ജയം രവിയുടെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ അനുപമ പരമേശ്വരന് വേഷമിട്ടത്.