P20 yt cover

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദി നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നല്‍കിയ പൂജാരിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം, പ്രാര്‍ത്ഥന, പൂജ എന്നിവ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മോദി പത്രിക സമര്‍പ്പിക്കാനെത്തിയത്. വാരാണസി ലോക്സഭാ മണ്ഡലത്തില്‍ നിന്നും ഇത് മൂന്നാം തവണയാണ് മോദി മത്സരിക്കുന്നത്. വാരാണസിയിലുള്ള ബ്രാഹ്‌മണ സമുദായത്തില്‍ നിന്നുള്ള ഒരു വ്യക്തി, ഒബിസി, ദളിത് വിഭാഗങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ എന്നിവരാണ് മോദിയുടെ പത്രികയില്‍ ഒപ്പുവെച്ചത്.

https://dailynewslive.in/ കാശിയുമായുള്ള ബന്ധം വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതിനും അപ്പുറമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ച്ചയായി മൂന്നാം തവണയാണ് മോദി വാരാണസിയില്‍ ജനവിധി തേടുന്നത്. ഗംഗ തന്നെ ദത്തെടുത്തുവെന്നും, തന്നെ കാശിയിലെ ജനം ബനാറസി ആക്കിയെന്നും മോദി പറഞ്ഞു. വാരാണസിയില്‍ 10 വര്‍ഷം നടപ്പാക്കിയ പദ്ധതികള്‍ വിവരിക്കുന്ന വീഡിയോ അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.

https://dailynewslive.in/ ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തില്‍ അവസാനം ലഭിച്ച കണക്കനുസരിച്ച് 67.71 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ടത്തില്‍ വിധിയെഴുതിയത്. അതോടൊപ്പം ജമ്മു കശ്മീരില്‍ പോളിംഗ് ഉയര്‍ന്നത് നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും, തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടുമെന്ന് അമിത് ഷായും പറഞ്ഞു. 400 കടക്കുമെന്ന് ഉറപ്പായെന്നും വോട്ട് ചെയ്യുന്നവരില്‍ കൂടുതല്‍ ബിജെപി അണികളാണെന്നും പറഞ്ഞ അമിത് ഷാ പോളിംഗ് കുറഞ്ഞതില്‍ ആശങ്കയില്ലെന്നും വ്യക്തമാക്കി. വരുന്ന 13ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇറ്റലിയിലേക്ക് പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ സിപിഎം നിയന്ത്രണത്തിലുള്ള കാസര്‍കോട് കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ക്രമക്കേട് കണ്ടെത്തി. സംഭവത്തില്‍ സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ. രതീശനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ആദൂര്‍ പൊലീസ് കേസെടുത്തു. അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പ എടുത്തെന്ന പരാതിയിലാണ് സെക്രട്ടറിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

https://dailynewslive.in/

തിരുവനന്തപുരം മുട്ടത്തറയില്‍ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെണ്‍കുട്ടിയെ തടഞ്ഞതിന് സമരക്കാര്‍ക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനും മാര്‍ഗ തടസ്സം സൃഷ്ടിച്ചതിനുമാണ് കേസെടുത്തത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന സമരക്കാര്‍ക്കെതിരെ കേസെടുത്തത്.

https://dailynewslive.in/ ആര്‍എംപി നേതാവ് ഹരിഹരന്‍ ഖേദം പ്രകടിപ്പിച്ചതോടെ ആ വിഷയം തീര്‍ന്നുവെന്ന് കെ.മുരളീധരന്‍. തെറ്റ് കണ്ടാല്‍ തിരുത്തും, മാപ്പ് പറഞ്ഞതോടെ വിഷയം തീര്‍ന്നു. ഇനി കാലു പിടിക്കാന്‍ ഒന്നും ഇല്ല കൂടാതെ ബോംബ് ,മാരകായുധം എന്നിവ കൊണ്ട് ഇനിയും സിപിഎം ഇറങ്ങിയാല്‍ വിപുലമായ പ്രചരണ പരിപാടി യുഡിഎഫ് സംഘടിപ്പിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. അന്‍വറിന്റെ പ്രസ്താവന സിപിഎമ്മും മുഖ്യമന്ത്രിയും പിന്താങ്ങിയത് പോലെ ഞങ്ങള്‍ ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ പരിസ്ഥിതി പ്രവര്‍ത്തക പ്രൊഫസര്‍ കുസുമം ജോസഫിന്റെ പരാതിയില്‍ മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജി മോന്‍ ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതി. ഇന്നലെ ഷാജിമോന്‍ ജോര്‍ജിന്റെ സ്ഥാപനത്തിന് മുന്നിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ സമരം വാക്കുതര്‍ക്കത്തിലും സംഘര്‍ഷത്തിലുമാണ് കലാശിച്ചത്. പ്രൊഫസര്‍ കുസുമം ജോസഫിന്റെ നേതൃത്വത്തില്‍ എത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ ഷാജിമോന്‍ ജോര്‍ജ്ജും സംഘവും തടഞ്ഞതോടെയാണ് ഇരുകൂട്ടരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായത്.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ കലക്ടര്‍ക്കെതിരായ വിമര്‍ശനത്തിന് പിന്നാലെ ജോയിന്റ്കൗണ്‍സില്‍ നേതാവും ദേവസ്വം ബോര്‍ഡ് തഹസീല്‍ദാറുമായ ജയചന്ദ്രന്‍ കല്ലിങ്കലിനു റവന്യു സെക്രട്ടറി മെമ്മോ നല്‍കി. സര്‍വീസ് ചട്ടം ലംഘിച്ചെന്നും 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും മെമ്മോയില്‍ പറയുന്നു. ചാര്‍ജ് മെമ്മോ നല്‍കിയതിന് പിന്നില്‍ ഐഎഎസ് അസോസിയേഷനാണെന്ന് ജോയിന്റ് കൗണ്‍സില്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം നല്‍കിയ കാരണം കാണിയ്ക്കല്‍ നോട്ടീസിനെതിരെ ജോയിന്റ് കൗണ്‍സില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തിയിരുന്നു.

https://dailynewslive.in/ പൊന്നാനിയില്‍ കടലില്‍ കപ്പല്‍ ബോട്ടിലിടിച്ച് രണ്ട് പേര്‍ മരിച്ച അപകടത്തില്‍ കോസ്റ്റല്‍ പൊലീസ് അന്വേഷണം തുടങ്ങി. കോസ്റ്റല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കപ്പല്‍ ഇന്നലെ വൈകിട്ടോടെ ഫോര്‍ട്ട് കൊച്ചി തീരത്ത് എത്തിച്ചിരുന്നു. കപ്പലിലെ ജീവനക്കാരെ ഇന്ന് ചോദ്യം ചെയ്യും. കൂടാതെ ഫോറന്‍സിക് സംഘവും ഇന്ന് കപ്പലില്‍ പരിശോധന നടത്തും. അലക്ഷ്യമായി കപ്പല്‍ ഓടിച്ചതിനും മരണത്തിന് ഇടയാക്കിയതിനുമാണ് കപ്പലിലെ ജീവനക്കാര്‍ക്കെതിരെ കേസ്.

https://dailynewslive.in/ മൂവാറ്റപുഴയില്‍ 8 പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തെരുവുനായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മൂവാറ്റുപുഴ നഗരസഭ. നാല് വാര്‍ഡുകളില്‍ നിന്നായി പിടികൂടുന്ന നായ്ക്കളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കൂടാതെ നഗരസഭാ പരിധിയിലെ മുഴുവന്‍ നായ്ക്കള്‍ക്കും വാക്‌സീന്‍ നല്‍കുമെന്ന് നഗരസഭ വ്യക്തമാക്കി. കൂടാതെ നായയുടെ കടിയേറ്റവര്‍ക്ക് ഇതിനോടകം രണ്ടു തവണ വാക്‌സിനേഷന്‍ നല്‍കിയിട്ടുള്ളതിനാല്‍ കടിയേറ്റവരും ആക്രമണമേറ്റവരും സുരക്ഷിതരാണെന്ന് നഗരസഭ അറിയിച്ചു.

https://dailynewslive.in/ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ജീവനക്കാര്‍ സമരം തുടങ്ങിയതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പാല്‍വിതരണം തടസപ്പെട്ടേക്കും. സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്നാരോപിച്ചാണ് ഐ.എന്‍.ടി.യു.സി- സി.ഐ.ടി.യു സംഘടനകളിലെ ജീവനക്കാര്‍ സംയുക്തമായി സമരം ചെയ്യുന്നത്.

https://dailynewslive.in/ ആവേശം സിനിമയുടെ റീലുമായി തൃശ്ശൂരില്‍ പാര്‍ട്ടി നടത്തി കൊലക്കേസ് പ്രതി. ഇരട്ടക്കൊലക്കേസില്‍ ജയില്‍ മോചിതനായ തൃശൂര്‍ കുറ്റൂര്‍ സ്വദേശിയായ അനൂപ് ആണ് പാര്‍ട്ടി നടത്തി അതിന്റെ റീല്‍ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പാടത്ത് പാര്‍ട്ടി നടത്തിയതിന്റെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് റീല്‍ ഒരുക്കിയത്. അനുപിന്റെ സുഹൃത്തുക്കളും പരിചയക്കാരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. അറുപതിലേറെ പേര്‍ പാടത്ത് തമ്പടിച്ചതറിഞ്ഞ് പൊലീസ് വന്നതും ദൃശ്യങ്ങളില്‍ കാണാം.

https://dailynewslive.in/ കണ്ണൂര്‍ വിസ്മയ പാര്‍ക്കില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പെരിയയിലെ കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ ഇഫ്തിക്കര്‍ അഹമ്മദിനെ റിമാന്‍ഡ് ചെയ്തു. മലപ്പുറം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയോട് പാര്‍ക്കിലെ വേവ്പൂളില്‍ വച്ച് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു.

https://dailynewslive.in/ സ്ത്രീധനത്തിന്റെ പേരില്‍ എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയായ നവവധുവിനെ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്‍ത്താവ് രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മുഖ്യമന്ത്രിക്കും വനിത കമ്മീഷനും പരാതി നല്‍കി പെണ്‍കുട്ടി. ഗാര്‍ഹിക പീഡന പരാതിയില്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്നാണ് ആരോപണം.

https://dailynewslive.in/ രൂക്ഷമായ വരള്‍ച്ചയില്‍ വയനാട്ടില്‍ എട്ടുകോടിയുടെ കൃഷിനാശം. ജില്ലയിലെ 26 കൃഷി ഭവനുകളുടെ പരിധിയിലായി 722 ഹെക്ടറാണ് കൃഷി നശിച്ചത്. 288 ഹെക്ടര്‍ സ്ഥലത്തെ കുരുമുളകു വള്ളികള്‍ കൊടുംവേനലില്‍ വാടിപ്പോയി. അതില്‍ 255 ഹെക്ടറും മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലാണ്. ചൂട് കനത്തതും വേനല്‍മഴ കൃത്യമായി കിട്ടാത്തതുമാണ് കുരുമുളക് കൃഷിക്ക് തിരിച്ചടിയായത്.

https://dailynewslive.in/ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ പുനസ്ഥാപിക്കാത്തത് മൂലം നാട്ടുകാര്‍ ദുരിതത്തിലായി . മഴ കൂടുമ്പോള്‍ ഇവിടെ നിന്ന് വെള്ളം കുത്തിയൊലിച്ച് എത്തി വീട്ടുപരിസരങ്ങളിലും കൃഷിയിടങ്ങളിലും കിണറുകളിലുമെല്ലാം മലിനജലം നിറയുന്ന അവസ്ഥയാണുള്ളത്.കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് പൊളിഞ്ഞ മതിലിന് പകരം താല്‍ക്കാരികമായി ഷീറ്റാണ് വച്ചിരിക്കുന്നത്.

https://dailynewslive.in/ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത . സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കനക്കും. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

https://dailynewslive.in/ എറണാകുളത്ത് മെയ് 10നുണ്ടായ ബസ് അപകടത്തെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവറെ, അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ബസ് ഓടിച്ചിരുന്ന തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലെ ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി.തുടര്‍ന്നാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

https://dailynewslive.in/ 2548 ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ തുടങ്ങി കേരളം. പി.എം.എഫ്.എം.ഇ വഴി മാത്രമാണ് 2023 – 024 സാമ്പത്തിക വര്‍ഷത്തില്‍ ഇത്രയും വ്യവസായ യൂണിറ്റുകള്‍ കേരളത്തില്‍ ആരംഭിച്ചത്. കേരളം വലിയ വ്യാവസായിക മുന്നേറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു.

https://dailynewslive.in/ ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. സിപിഎം പഞ്ചായത്ത് പ്രസിഡന്റായ രാജേന്ദ്രകുമാറിന് സ്ഥാനം നഷ്ടമായി. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് നാല് സിപിഎം അംഗങ്ങളും നാല് കോണ്‍ഗ്രസ് അംഗങ്ങളും വോട്ടുചെയ്തു. തുടര്‍ച്ചയായി 25 വര്‍ഷത്തെ സിപിഎം ഭരണമാണ് ഇതോടെ അവസാനിച്ചത്.

https://dailynewslive.in/ രാജ്യസഭ സീറ്റ് ആര്‍ക്കെന്ന് എല്‍ഡിഎഫ് തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. കഴിഞ്ഞ തവണ രാജ്യസഭ സീറ്റുകളില്‍ ഒഴിവുവന്നപ്പോള്‍ ഒരു സീറ്റ് സിപിഐയ്ക്ക് നല്‍കിയിരുന്നു. ജോസ് കെ മാണിക്ക് മറ്റ് പദവികള്‍ നല്‍കി സീറ്റ് വിട്ടുകൊടുക്കുന്ന കാര്യം ചര്‍ച്ചയിലില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.

https://dailynewslive.in/ പ്രശസ്ത നാടക നടന്‍ എം സി കട്ടപ്പനയെന്നറിയപ്പെടുന്ന ഇടുക്കി കട്ടപ്പന മങ്ങാട്ട് എം സി ചാക്കോ (75) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ 9.30 കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.

https://dailynewslive.in/ ഇടുക്കി ഇരട്ടയാറിലെ പോക്‌സോ അതിജീവിതയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ പതിനൊന്ന് മണിയോടെ അമ്മയാണ് കുട്ടിയുടെ ജീവനറ്റ ശരീരം കണ്ടെത്തിയത്.

https://dailynewslive.in/ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഒമാനില്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലായിരുന്ന ഭര്‍ത്താവിനെ കാണാന്‍ പോകാന്‍ കഴിയാതിരുന്ന അമൃതയുടെ ഭര്‍ത്താവ് നമ്പി രാജേഷ് മരിച്ചു. മസ്‌കറ്റില്‍ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു നമ്പി രാജേഷിനെ കാണാന്‍ പോകാനിരുന്ന അമൃതയ്ക്ക് പണിമുടക്കുമൂലം പോകാന്‍ സാധിച്ചിരുന്നില്ല.

https://dailynewslive.in/ അഫ്ഗാനിസ്ഥാനിലെ ഓസ്‌ട്രേലിയന്‍ സേനയുടെ യുദ്ധക്കുറ്റകൃത്യങ്ങളേക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ട മുന്‍ സൈനിക അഭിഭാഷകന് തടവ് ശിക്ഷ. ഡേവിഡ് മക്‌ബ്രൈഡ് എന്ന മുന്‍ സൈനിക അഭിഭാഷകനാണ് അഞ്ച് വര്‍ഷത്തിലേറെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ സംഭവിച്ച യുദ്ധ കുറ്റങ്ങളേക്കുറിച്ച് തുറന്ന് പറയേണ്ടത് തന്റെ ധാര്‍മിക ഉത്തരവാദിത്തമെന്നാണ് മക് ബ്രൈഡ് പ്രതികരിച്ചു.

https://dailynewslive.in/ എല്‍ടിടിഇയെ നിരോധിച്ചത് അഞ്ച് വര്‍ഷത്തേക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടി . എല്‍ടിടിഇയെ നിരോധിച്ച നടപടി പുനപരിശോധിക്കണമെന്നും തീരുമാനം പിന്‍വലിക്കണമെന്നുമുള്ള എംഡിഎംകെ പാര്‍ട്ടി ഉള്‍പ്പെടെ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് നിരോധനം നീട്ടികൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.

https://dailynewslive.in/ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.ഭീമാ കൊറേഗാവ് കേസില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്നതിനാല്‍ 20 ലക്ഷം രൂപ അടയ്ക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

https://dailynewslive.in/ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് പ്രതാപ് സിംഗിന് പ്രതിസന്ധി. പ്രാദേശികമായി പാര്‍ട്ടിക്കകത്തുള്ള ഭിന്നിപ്പാണ് ദിനേഷ് പ്രതാപ് സിംഗിന് പ്രതിസന്ധിയായിരിക്കുന്നത്.സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തില്‍ നിന്ന് രണ്ട് എംഎല്‍എമാരും അവരുടെ അനുനായികളും വിട്ടുനില്‍ക്കുകയാണിപ്പോള്‍.

https://dailynewslive.in/ രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില ഇടിഞ്ഞു. ഗ്രാമിന് 40 രൂപ കുറഞ്ഞ് 6,675 രൂപയും പവന് 320 രൂപ കുറഞ്ഞ് 53,400 രൂപയുമാണ് വില. ഏപ്രില്‍ 19ന് കേരളത്തില്‍ സ്വര്‍ണവില എക്കാലത്തെയും ഉയരം കുറിച്ച ശേഷം പിന്നീട് ചാഞ്ചാടി നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. അന്ന് വില ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമായിരുന്നു. തുടര്‍ന്ന് ഇതുവരെ പവന് കുറഞ്ഞത് 1,120 രൂപ; ഗ്രാമിന് 140 രൂപയും കുറഞ്ഞു. മേയ് 10ന് അക്ഷയ തൃതീയ ദിനത്തില്‍ രേഖപ്പെടുത്തിയ 54,050 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന വില. ഇന്ന് 18 കാരറ്റ് സ്വര്‍ണവില 30 രൂപ കുറഞ്ഞ് 5,560 രൂപയായി. കഴിഞ്ഞ നാല് ദിവസമായി അനങ്ങാതെ നിന്ന വെള്ളിവില ഇന്ന് ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് 91 രൂപയായി. രാജ്യാന്തര വിപണിയിലെ വിലത്തകര്‍ച്ചയാണ് ഇന്ന് കേരളത്തിലും വില കുറയാന്‍ സഹായകമായത്. കഴിഞ്ഞയാഴ്ച ഔണ്‍സിന് 2,351 ഡോളറായിരുന്ന രാജ്യാന്തര വില ഇന്നുള്ളത് 2,343 ഡോളറിലാണ്. അതേ സമയം 30 ദിവസത്തിനിടെ ആഗോള സ്വര്‍ണ വില 1.82 ശതമാനം വിലയിടിവുണ്ടായി. വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാനുള്ളവര്‍ക്ക് ഈ അവസരം ബുക്കിംഗിനായി പ്രയോജനപ്പെടുത്താം. ബുക്ക് ചെയ്യുന്ന ദിവസത്തെ വില, ആഭരണങ്ങള്‍ വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്യുകയും ഏതാണോ ഏറ്റവും കുറഞ്ഞവില, ആ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ അവസരം നാളുകയും ചെയ്യുന്നുവെന്നതാണ് ബുക്കിംഗിന്റെ നേട്ടം.

https://dailynewslive.in/ മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപ്പണ്‍ എഐ വികസിപ്പിച്ച ഭാഷാ മോഡലായ ചാറ്റ് ജിപിടിയുടെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി. ജിപിടി- 4ഒ എന്ന പേരിലാണ് പുതിയ പതിപ്പ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ ഉയര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന മനുഷ്യന് സമാനമായ പതിപ്പാണ് പുറത്തിറക്കിയത്. എല്ലാ ഉപയോക്താക്കള്‍ക്കും ഇത് സൗജന്യമായി ഉപയോഗിക്കാമെന്ന് കമ്പനി അറിയിച്ചു. സ്വന്തം എഐ ടൂളായ ജെമിനിയെ കുറിച്ച് ഗൂഗിള്‍ പ്രഖ്യാപനങ്ങള്‍ നടത്താനിരിക്കേ ഒരു ദിവസം മുമ്പാണ് ഓപ്പണ്‍ എഐ പരിഷ്‌കരിച്ച പതിപ്പ് ഇറക്കിയത്. ജിപിടി – 4ഒയില്‍ ഒമ്‌നി എന്ന വാക്കിന്റെ ചുരുക്കപ്പേരായാണ് ‘ഒ’ നല്‍കിയിരിക്കുന്നത് എന്ന് കമ്പനി അറിയിച്ചു. ആഴ്ചകള്‍ക്കകം ഇത് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും. പെയ്ഡ് ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ ഈ ടൂള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു. ഈ മോഡലിന് വോയ്സ്, ടെക്സ്റ്റ് അല്ലെങ്കില്‍ ഇമേജുകള്‍ എന്നിവയില്‍ ഉള്ളടക്കം സൃഷ്ടിക്കാനോ കമാന്‍ഡുകള്‍ മനസ്സിലാക്കാനോ കഴിയുമെന്നും കമ്പനി പറഞ്ഞു. ‘പുതിയ വോയ്സ് (വീഡിയോ) മോഡ് ഞാന്‍ ഇതുവരെ ഉപയോഗിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസാണ്. ഇത് സിനിമകളില്‍ നിന്നുള്ള എഐ പോലെ തോന്നുന്നു,’- ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

https://dailynewslive.in/ താരപുത്രന്‍മാര്‍ അരങ്ങുവാഴുന്ന മലയാളസിനിമയിലേക്ക് ഒരാള്‍കൂടിയെത്തുന്നു. നടന്‍ നടന്‍ തിലകന്റെ കൊച്ചുമകനും ഷമ്മി തിലകന്റെ മകനുമായ അഭിമന്യു എസ്. തിലകനാണ് പുതിയ എന്‍ട്രി. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനംചെയ്യുന്ന മാര്‍ക്കോ എന്ന ചിത്രത്തിലൂടെയാണ് അഭിമന്യു തിലകന്റെ അരങ്ങേറ്റം. അഭിമന്യുവിനെ സ്വാഗതംചെയ്തുകൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഏത് കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുകയെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഹനീഫ് അദേനിയുടെ ‘മിഖായേല്‍’ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സിനിമയിലെ ക്രൂരനായ വില്ലന്‍ കഥാപാത്രമായിരുന്നു മാര്‍ക്കോ ജൂനിയര്‍. മാര്‍ക്കോ ജൂനിയറിന്റെ ഭൂതകാലത്തിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്. നായിക ഉള്‍പ്പടെയുള്ള ചില പ്രധാന താരങ്ങള്‍ ബോളിവുഡ്ഡില്‍ നിന്നുള്ളതാണ്. സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, ടര്‍ബോ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കബീര്‍ ദുഹാന്‍സിങ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയ പ്രമുഖ താരങ്ങളും, ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കെജിഎഫിലൂടെ തരംഗമായി മാറിയ രവി ബസ്രൂര്‍ ആണ് ഈ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്.

https://dailynewslive.in/ ബാലു വര്‍ഗീസ്, ആന്‍ ശീതള്‍, അര്‍ച്ചന കവി, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിമയോണ്‍ സംവിധാനം ചെയ്യുന്ന ‘വണ്‍ പ്രിന്‍സസ് സ്ട്രീറ്റ് ജൂണ്‍ പതിനാലിന് പ്രദര്‍ശനത്തിനെത്തുന്നു. ഷമ്മി തിലകന്‍, ഹരിശ്രീ അശോകന്‍, ഭഗത് മാനുവല്‍, സിനില്‍ സൈനുദ്ദീന്‍, കലാഭവന്‍ ഹനീഫ്, റെജു ശിവദാസ്, കണ്ണന്‍, റോഷന്‍ ചന്ദ്ര, വനിത കൃഷ്ണചന്ദ്രന്‍, ജോളി ചിറയത്ത് എന്നിവരാണ് മറ്റു താരങ്ങള്‍. മാക്ട്രോ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ലജു മാത്യു ജോയ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അര്‍ജ്ജുന്‍ അക്കോട്ട് നിര്‍വ്വഹിക്കുന്നു. കോ പ്രൊഡ്യൂസര്‍ യുബിഎ ഫിലിംസ്, റെയ്ന്‍ എന്‍ ഷൈന്‍ എന്റര്‍ടെയ്ന്‍മെന്റസ്. സിമയോണ്‍, പ്രവീണ്‍ ഭാരതി, ടുട്ടു ടോണി ലോറന്‍സ് എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് പ്രിന്‍സ് ജോര്‍ജ്ജ് സംഗീതം പകരുന്നു.

https://dailynewslive.in/ ബൈക്കുകളുടേയും കാറുകളുടേയും വലിയ ശേഖരം തന്നെയുണ്ട് ദുല്‍ഖര്‍ സല്‍മാന്. പുതിയതും വിന്റേജുമായി നിരവധി വാഹനങ്ങളുള്ള ഗാരിജിലേക്ക് ഇപ്പോഴിതാ ഒരു പുതിയ അതിഥി കൂടി. പുത്തന്‍ ബൈക്ക് സ്വന്തമാക്കി. ദുല്‍ഖറിന് നിക്ഷേപമുള്ള അള്‍ട്രാവയലന്റ് എന്ന ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാണ കമ്പനിയുടെ എഫ് 77 മാക് 2 എന്ന മോഡലാണ് താരത്തിന്റെ ഏറ്റവും പുതിയ ബൈക്ക്. ഇലക്ട്രിക് ബൈക്ക് ആണെങ്കിലും ഇഷ്ട നമ്പര്‍ ദുല്‍ഖര്‍ കൈവിട്ടില്ല. ടിഎന്‍ 06 എകെ 0369 എന്നതാണ് വാഹനത്തിന്റെ റജിസ്ട്രേഷന്‍ നമ്പര്‍. 2022 ല്‍ വിപണിയിലെത്തിയ എഫ് 77 എന്ന വൈദ്യുത സ്പോര്‍ട്സ് ബൈക്കിന്റെ പുതിയ മോഡലാണ് മാര്‍ക് 2. ഇന്ത്യയില്‍ ഏറ്റവും വേഗമുള്ള ഇലക്ട്രിക് ബൈക്ക് എന്ന പേരിലാണ് മാര്‍ക് 2 എത്തിയിരിക്കുന്നത്. മണിക്കൂറില്‍ 155 കിലോമീറ്ററാണ് വേഗം. 7.7 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്ന കാറിന് 40 ബിഎച്ച്പി കരുത്തും 100 എന്‍എം ടോര്‍ക്കുമുണ്ട്. വിപണില്‍ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന നിരവധി സവിശേഷതകളുണ്ട് ഈ ബൈക്കിന്. പത്ത് ലെവല്‍ റീജനറേഷനാണ് മാക് 2ന്. സുരക്ഷയ്ക്കായി മൂന്ന് ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോളും ഡൈനാമിക സ്റ്റെബിലിറ്റി കണ്‍ട്രോഴളുമുണ്ട്. 2.99 ലക്ഷം രൂപ വിലവരുന്ന സ്റ്റാന്‍ഡേര്‍ഡിന്റെ 211 കിലോമീറ്റര്‍ റേഞ്ചും 3.99 ലക്ഷം രൂപ വിലവരുന്ന റികോണിന് 323 കിലോമീറ്ററും റേഞ്ചുമുണ്ട്.

https://dailynewslive.in/ ആദിവാസികളെ കുറിച്ച് പഠിക്കാന്‍ ഇറങ്ങുന്നവര്‍ അവരുടെ ആവാസവ്യവസ്ഥ മുതല്‍ ഭക്ഷണം, ഭക്ഷണസമ്പാദനരീതി, ജനനം, മരണം, വിവാഹം, കലകള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആരാധനാമൂര്‍ത്തികള്‍, ആരാധനാസമ്പ്രദായങ്ങള്‍, വസ്ത്രം, താമസം എന്നിവയെല്ലാം അടുത്തറിയേണ്ടതുണ്ട്. ഇക്കാര്യങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന കൃതി. ‘കുറിച്യരും കുറുമരും’. നാരായണന്‍ തച്ചിലോട്ട്. ഒലീവ് പബ്ളിക്കേഷന്‍സ്. വില 332 രൂപ.

https://dailynewslive.in/ രുചികരമായി എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ഭക്ഷണങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത് മരണമെന്ന മുന്നറിയിപ്പുമായി ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി. 30 വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്. 1,14,000 ആളുകളെ നിരീക്ഷിച്ചാണ് സമീപകാലത്തായി പഠനം പൂര്‍ത്തിയാക്കിയത്. അള്‍ട്രാ-പ്രോസസ്ഡ് ഫുഡ് കഴിക്കുന്നതിലൂടെ ശരീരം എത്തിപ്പെടുന്ന അവസ്ഥകളിലേയ്ക്കാണ് പഠനം വിരല്‍ ചൂണ്ടുന്നത്. അള്‍ട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉയര്‍ന്ന ഉപഭോഗം മാംസാഹാരം, സീഫുഡ് അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍, മധുര പാനീയങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, പ്രഭാതഭക്ഷണങ്ങള്‍ എന്നിവയെ അപേക്ഷിച്ച് മരണസാധ്യത കൂടുതലാണ്. അള്‍ട്രാ-പ്രോസസ്ഡ് മാംസം പതിവായി കഴിക്കുന്ന ആളുകള്‍ക്ക് അകാല മരണത്തിനുള്ള സാധ്യത 13% കൂടുതലാണ്. കൂടാതെ, പഞ്ചസാരയും കൃത്രിമമായി മധുരമുള്ളതുമായ പാനീയങ്ങള്‍ അടങ്ങിയ ഭക്ഷണക്രമം ഉള്ളവരില്‍ നേരത്തെയുള്ള മരണ സാധ്യത 9% വര്‍ദ്ധിച്ചു. മൊത്തത്തില്‍, അള്‍ട്രാ പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളാല്‍ സമ്പന്നമായ ഭക്ഷണക്രമം മരണനിരക്ക് 4% ഉയര്‍ന്ന സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരാശരി 34 വര്‍ഷത്തെ തുടര്‍ കാലയളവില്‍, ഗവേഷകര്‍ കണ്ടെത്തിയത് 48,193 മരണങ്ങളാണ്. ഇതില്‍ 13,557 മരണങ്ങള്‍ കാന്‍സര്‍ മൂലവും 11,416 മരണങ്ങള്‍ ഹൃദ്രോഗം മൂലവും, 3,926 മരണങ്ങള്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂലവും, 6,343 മരണങ്ങള്‍ ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങള്‍ മൂലവും സംഭവിക്കുന്നു. മധുരമുള്ളതും കൃത്രിമമായി മധുരമുള്ളതുമായ പാനീയങ്ങള്‍ അടങ്ങിയ ഭക്ഷണക്രമം ഉള്ളവരില്‍ നേരത്തെയുള്ള മരണ സാധ്യത 9% വര്‍ദ്ധിച്ചു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.52, പൗണ്ട് – 104.50, യൂറോ – 90.01, സ്വിസ് ഫ്രാങ്ക് – 91.96, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.15, ബഹറിന്‍ ദിനാര്‍ – 221.60, കുവൈത്ത് ദിനാര്‍ -271.57, ഒമാനി റിയാല്‍ – 217.03, സൗദി റിയാല്‍ – 22.27, യു.എ.ഇ ദിര്‍ഹം – 22.74, ഖത്തര്‍ റിയാല്‍ – 22.94, കനേഡിയന്‍ ഡോളര്‍ – 61.05.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *