◾https://dailynewslive.in/ വിദ്വേഷവും നുണയും പറഞ്ഞുനടക്കാതെ സംവാദത്തിന് തയ്യാറുണ്ടോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസ് പ്രകടന പത്രികയേക്കുറിച്ച് കള്ളം പറയുന്നത് അവസാനിപ്പിക്കണമെന്നും വിദ്വേഷപ്രചാരണം നിര്‍ത്തണമെന്നും ആവശ്യപ്പെട്ടാണ് ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
◾https://dailynewslive.in/ കൊവിഷീല്‍ഡ് വാക്സീന് വിവാദത്തിനിടെ കോവിഡ് വാക്സീന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കം ചെയ്തതെന്നാണ് വിശദീകരണം. ഇന്ത്യയില്‍ കൊവിഡ് വാക്സീന് സ്വീകരിക്കുന്നവര്‍ക്ക് നല്കുന്ന വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ ഇന്ത്യ ഒരുമിച്ച് കോവിഡ്19 നെ പരാജയപ്പെടുത്തും എന്നെഴുതിയതിനോടൊപ്പം മോദിയുടെ ചിത്രവും മന്ത്രാലയം ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ വാക്സിന് സ്വീകരിച്ച വ്യക്തിയുടെ വിവരങ്ങളോടൊപ്പം ഈ വാക്കുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ അവതരിപ്പിച്ച കൊവിഡ് വാക്സീന് ഗുരുതര പാര്‍ശ്വഫലമുള്ളതായി വാക്സിന് കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.
◾https://dailynewslive.in/ ഉഷ്ണതരംഗ സാധ്യതയെത്തുടര്‍ന്ന് മെയ് ആറ് വരെ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം. ഒപ്പം പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയിലും നിയന്ത്രണം കൊണ്ടുവരും. ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിന്റേതാണ് നിര്‍ദേശം.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാതപമേറ്റ് മരണം. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഇന്നലെയാണ് സൂര്യതാപമേറ്റ് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയില്‍ എത്തിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
◾https://dailynewslive.in/ കനത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ഔട്ട്ഡോര്‍ കായിക മത്സരങ്ങള്‍ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു. കായികപരിശീലനം, വിവിധ സെലക്ഷന് ട്രയല്‍സ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. കടുത്ത ചൂടു തുടരുന്നതു വരെ നിയന്ത്രണം നിലനില്ക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ നേരിടാന്‍ കായിക താരങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാന് പറഞ്ഞു.
◾
◾https://dailynewslive.in/ ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങളില്‍ ഗതാഗതകമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കാത്തതിനാല്‍ ആകെ ആശയക്കുഴപ്പമെന്ന് പരാതി. പ്രതിദിനം എത്ര ടെസ്റ്റുകള്‍ നടത്തണമെന്ന കാര്യത്തിലാണ് ആര്‍ടിഒമാര്‍ക്കിടയില്‍ ആശയക്കുഴപ്പം തുടരുന്നത്. നേരത്തെ പ്രതിദിനം 30 ലൈസന്‍സ് ടെസ്റ്റുകള്‍ നടത്താനുള്ള സര്‍ക്കുലറാണ് ഇറക്കിയിരുന്നത്. എന്നാല്‍, ഇത് വിവാദമായതിനെതുടര്‍ന്ന് ചില ഇളവുകള്‍ മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സര്‍ക്കുലറായി ഇറക്കിയിരുന്നില്ല. അതിനാല്‍ ഫെബ്രുവരിയില്‍ ഇറങ്ങിയ സര്‍ക്കുലറില്‍ ടെസ്റ്റ് നടത്താനായിരുന്നു മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥ സംഘടനയുടെ തീരുമാനം.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ മലപ്പുറത്ത് ഡ്രൈവിംഗ് സ്കൂള്‍ മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുവെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ സിഐടിയു. ഗതാഗത മന്ത്രി നടത്തിയത് വംശീയ പരാമര്‍ശമാണെന്നും മലപ്പുറം എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കുമുണ്ടാകുന്ന വൈഷമ്യം മന്ത്രിക്കുമുണ്ടെന്നും സിഐടിയു മലപ്പുറം ജില്ലാ സെക്രട്ടറി പ്രതികരിച്ചു. ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരെ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധമുണ്ട്. അതില്‍ മലപ്പുറത്തെ മാത്രം എന്തിനാണ് അധിക്ഷേപിക്കുന്നതെന്നും സെക്രട്ടറി ചോദിച്ചു.
◾https://dailynewslive.in/ കാസര്‍കോട് ഗ്രൗണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വച്ചു. കൊവിഡ് 19 മൂലമെന്ന വിചിത്ര കാരണമാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. എന്നാല്‍ പിന്നീട് ഇതിന്റെ വിശദീകരണവുമായി ആര്‍ടിഒ രംഗത്തു വന്നു. കൊവിഡ് 19 മൂലമെന്ന എസ് എം എസ് വന്നത് സാങ്കേതിക പിഴവ് ആണെന്നും, ടെസ്റ്റ് ഗ്രൗണ്ടില്‍ സംവിധാനങ്ങള്‍ ഒരുക്കാനുള്ള കാലതാമസമാണ് ടെസ്റ്റുകള്‍ റദ്ദാക്കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപത്തുക തിരികെ കിട്ടാത്തതിന്റെ മനോവിഷമത്താല്‍ രണ്ടാഴ്ച മുമ്പ് വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. നെയ്യാറ്റിന്‍കര മരത്തൂര്‍ സ്വദേശി സോമ സാഗരം (52) ആണ് മരിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് 5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നത്. മകളുടെ വിവാഹ ആവശ്യത്തിന് തുക പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിച്ചില്ലെന്നും തുടര്‍ന്നാണ് വിഷം കഴിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ മേയറും കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തിനു പിന്നാലെ സിസിടിവിയുടെ ദൃശ്യങ്ങള്‍ സ്റ്റോര്‍ ചെയ്യുന്ന മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ വെച്ചാണ് മെമ്മറി കാര്‍ഡ് നഷ്ടമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മെമ്മറി കാര്‍ഡ് കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
◾https://dailynewslive.in/ തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ബസിനുള്ളിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മേയറുടെ ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന് ദേവ് ബസിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനില്‍ക്കെയാണ് മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായത്. ദൃശ്യങ്ങള്‍ പുറത്തു വന്നാല്‍ തങ്ങളുടെ വാദങ്ങള്‍ പൊളിയുമെന്ന ആശങ്കയില്‍ മെമ്മറി കാര്‍ഡ് ബോധപൂര്‍വം എടുത്തു മാറ്റുകയും നശിപ്പിക്കുകയും ചെയ്തതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ക്കും എംഎല്‍എയ്ക്കും കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും ഒരേ നിയമമാണെന്ന് മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ മേയര്‍ ആര്യ രാജേന്ദ്രന്റെ ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന് ദേവ് ബസില്‍ കയറിയെന്ന് എഎ റഹീം എംപി സ്ഥിരീകരിച്ചു. എന്നാല്‍ സച്ചിന് ബസില്‍ കയറിയെങ്കിലും യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും തനിക്ക് കൂടി ടിക്കറ്റ് നല്കാന് കണ്ടക്ടറോട് ആവശ്യപ്പെട്ടശേഷം ബസ് ഡിപ്പോയിലേക്ക് പോകട്ടെയെന്നാണ് സച്ചിന് പറഞ്ഞതെന്നും എഎ റഹീം പറഞ്ഞു.
◾https://dailynewslive.in/ കെഎസ്ആര്‍ടിസിഡ്രൈവര്‍ യദു നല്കിയ പരാതി അന്വേഷിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കന്റോണ്‍മെന്റ് എസിപിക്ക് നിര്‍ദേശം നല്കി. പരാതിയില്‍ കഴമ്പുണ്ടെങ്കിലേ കേസ് എടുക്കൂ എന്നാണ് സൂചന. അതേസമയം മേയറുടെ പരാതിയിലെ സൈബര്‍ ആക്രമണ കേസുകളില്‍ വൈകാതെ അറസ്റ്റ് ഉണ്ടാകും.
◾https://dailynewslive.in/ മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ 30ശതമാനം സീറ്റും ഏയ്ഡഡ് സ്കൂളില്‍ 20ശതമാനം സീറ്റുമായിരിക്കും വര്‍ധിപ്പിക്കുക. സീറ്റ് ക്ഷാമം മൂലം മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സാധിക്കാത്ത തരത്തിലുള്ള പ്രതിസന്ധി മുന്‍ വര്‍ഷങ്ങളിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സീറ്റ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
◾https://dailynewslive.in/ കണ്ണൂര്‍ വിമാനത്താവളത്തിന്റെ മൂന്നാം ഗേറ്റിനടുത്ത് ഇന്നലെ രാത്രി ബിഎസ്എഫ് സംഘം വന്യജീവിയെ കണ്ടതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെ വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളും പാതി തിന്ന നിലയില്‍ നായയുടെ ജഡവും കണ്ടെത്തി. പ്രദേശത്ത് ക്യാമറ സ്ഥാപിക്കാന്‍ വനം വകുപ്പ് നടപടികള്‍ തുടങ്ങി.
◾https://dailynewslive.in/ പാലക്കാട് രാമശേരിയിലെ കരിങ്കല്‍ ക്വാറിയില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മീന്‍ പിടിക്കാന്‍ വന്ന കുട്ടികളാണ് തലയോട്ടി കണ്ടത്. ക്വാറിയില്‍ ഫയര്‍ഫോഴ്സിന്റെ സ്കൂബ ഡൈവിങ് ടീം എത്തി പരിശോധന ആരംഭിച്ചു. മറ്റു ശരീരഭാഗങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് പരിശോധന.
◾https://dailynewslive.in/ തമിഴകത്തിന്റെ ഗായിക ഉമ രമണന് അന്തരിച്ചു. എഴുപത്തി രണ്ട് വയസായിരുന്നു. ചെന്നൈയില്‍ വീട്ടിലായിരുന്നു അന്ത്യം. ഗായകന് എ വി രമണന് ആണ് ഭര്‍ത്താവ്. വിഘ്നേഷ് ആണ് മകന്. 1977ല്‍ ശ്രീകൃഷ്ണലീല എന്ന ഗാനത്തോടെയാണ് ഉമ പിന്നണി ഗാനരംഗത്ത് എത്തുന്നത്. നൂറോളം ഗാനങ്ങള്‍ ഇളയരാജയ്ക്ക് ഒപ്പം ഉമ പാടിയിട്ടുണ്ട്.
◾https://dailynewslive.in/ ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ കലാകാരി മരിച്ചു. അരിമ്പൂര്‍ തണ്ടാശ്ശേരി ജയരാജ് ഭാര്യ സതിയാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇന്നലെ രാത്രി കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്നിരുന്ന കലാപരിപാടികള്‍ക്കിടെ ആയിരുന്നു സംഭവം.
◾https://dailynewslive.in/ ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കണ്ടക്ടറുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ കരുവന്നൂര്‍ സ്വദേശി പവിത്രന് ചികിത്സയിലിരിക്കെ മരിച്ചു. തൃശൂര്‍ -കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ബസിന്റെ കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപറമ്പില്‍ രതീഷിന്റെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ തുടരുകയായിരുന്നു ഇദ്ദേഹം.
◾https://dailynewslive.in/ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ താന്‍ മത്സരിക്കുമെന്ന് പ്രശസ്ത കൊമേഡിയനും ഹാസ്യനടനുമായ ശ്യാം രംഗീല വ്യക്തമാക്കി. ഈ ആഴ്ച തന്നെ വാരണാസിയില്‍ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും ശ്യാം രംഗീല വ്യക്തമാക്കി. നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് സൈബര്‍ ആക്രമണം നേരിട്ടിട്ടുള്ള കലാകാരനാണ് ശ്യാം.
◾https://dailynewslive.in/ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്. ലൈംഗികാതിക്രമക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ഇമിഗ്രേഷന്‍ പോയന്റുകള്‍ എന്നിവിടങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. വിദേശത്തേക്ക് പോയ പ്രജ്വല്‍ ഈ സ്ഥലങ്ങളിലിറങ്ങിയാല്‍ കസ്റ്റഡിയിലെടുക്കാനാണ് ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്.
◾https://dailynewslive.in/ ലഹരി സംഘം മുംബൈയില്‍ പൊലീസുകാരനെ വിഷദ്രാവകം കുത്തിവച്ചു കൊന്നു. വര്‍ളി ക്യാമ്പിലെ പോലീസ് കോണ്‍സ്റ്റബിള്‍ വിശാല്‍ പവാറാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച മാട്ടുംഗ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. മൂന്ന് ദിവസമായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ലോക്കല്‍ ട്രെയിനില്‍ ജോലിക്കായി പോകുമ്പോള്‍ തന്റെ ഫോണ്‍ തട്ടിയെടുത്തവരെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിശാലിന് നേരെ ആക്രമണം ഉണ്ടായത്.
◾https://dailynewslive.in/ ദില്ലിയിലെ സ്വകാര്യസ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി സന്ദേശം കിട്ടിയ സംഭവത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദില്ലി പൊലീസ്. സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി എത്തിയത് റഷ്യയില്‍ നിന്നുള്ള ഇ-മെയിലില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വ്യാജ ഭീഷണി സന്ദേശം അയച്ച ആളെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനൊരുങ്ങുകയാണ് ദില്ലി പൊലീസ്.
◾https://dailynewslive.in/ ദില്ലിയില്‍ വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന. മുന്‍ വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാള്‍ അനുവാദം വാങ്ങാതെയാണ് നിയമനം നടത്തിയതെന്ന് പറഞ്ഞാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി. കരാറടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ വനിതാ കമ്മിഷന് അധ്യക്ഷയ്ക്ക് അധികാരമില്ലെന്ന് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു.
◾https://dailynewslive.in/ നടന് സല്മാന് ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസിലെ പ്രതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. അനുജ് തപന്‍ ജീവനൊടുക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും കസ്റ്റഡി കൊലപാതകം പൊലീസ് ആത്മഹത്യയായി ചിത്രീകരിക്കുകയാണെന്നും കുടുംബം ആരോപിച്ചു. അനുജിന്റെ മരണത്തില്‍ സത്യാവസ്ഥ പുറത്തുവരാന്‍ പോസ്റ്റ്മോര്‍ട്ടം മുംബൈക്ക് പുറത്തു നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
◾https://dailynewslive.in/ യുഎഇയില്‍ കനത്ത മഴ. ശക്തമായ മഴയെ തുടര്‍ന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം രാജ്യത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അല്‍ ദഫ്ര, അല്‍ സില പ്രദേശങ്ങളിലാണ് കനത്ത മഴ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രാത്രി എട്ടു മണി വരെ അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
◾https://dailynewslive.in/ തെക്കേ ചൈനയിലെ ഗുആങ്ഡോങ് പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈവെയുടെ ഒരു ഭാഗം തകര്‍ന്ന് വന്‍ ദുരന്തം. മണ്ണിടിഞ്ഞ് താഴ്ന്ന് കാറുകള്‍ തകര്‍ന്ന് 36 ഓളം പേര് മരിച്ചതായും, 30 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. അപകടത്തെത്തുടര്‍ന്ന് ഹൈവേയില്‍ നിന്നും കാറുകള്‍ മണ്ണിനൊപ്പം ഇടിഞ്ഞ് താഴുകയായിരുന്നു. ആഴത്തിലുള്ള കുഴിയിലേക്ക് പതിച്ച 23 വാഹനങ്ങള്‍ കണ്ടെത്തിയതായി മെയ്സൊ സിറ്റി സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചയായി ഗുആങ്ഡോങ് പ്രവിശ്യയുടെ പല ഭാഗത്തും കന്നത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായിരുന്നു.
◾https://dailynewslive.in/ ജൂതമത വിശ്വാസികള്‍ക്കെതിരായ വംശീയ അധിക്ഷേപം ചെറുക്കാനുള്ള ബില്ലിന് യു എസ് ജനപ്രതിനിധി സഭ പാസാക്കി. ബുധനാഴ്ചയാണ് 91 വോട്ടുകള്‍ക്കെതിരെ 320 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബില്‍ പാസായത്. ബില്‍ സെനറ്റിന്റെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്.
◾https://dailynewslive.in/ അമേരിക്കന്‍ സര്‍വകലാശാലകളില്‍ പലസ്തീന് അനുകൂല സമരത്തെ തുടര്‍ന്ന് സംഘര്‍ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. യുസിഎല്‍എ, വിസ്കോണ്‍സിന്‍ എന്നീ സര്‍വകലാശാലകളില്‍ പൊലീസുമായി സമരക്കാര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് 15 പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് കൊളംബിയ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ പരീക്ഷകള്‍ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി. പല സര്‍വകലാശാലകളിലും സംഘര്‍ഷാവസ്ഥ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
◾https://dailynewslive.in/ ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രവാസി ഇന്ത്യക്കാരുടെയും ഇന്ത്യന്‍ വംശജരുടെയും പങ്കാളിത്തം ഉയര്‍ത്താന്‍ നടപടികളുമായി സെബി. ഗിഫ്റ്റ് സിറ്റി വഴി പ്രവാസികള്‍ക്ക് പരിധിയില്ലാതെ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങാമെന്നത് മാത്രമല്ല, ഓഹരി വിപണിയില്‍ പണമൊഴുക്ക് ശക്തമാകാനും സെബിയുടെ പുതിയ നീക്കം സഹായിക്കും. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ സാന്നിധ്യമുള്ള ഫോറിന് പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റര്‍മാര്‍ വഴിയാണ് പ്രവാസികള്‍ക്ക് ഇന്ത്യന്‍ ഓഹരികള്‍ പരിധിയില്ലാതെ വാങ്ങാനാവുക. നിലവില്‍ എന്‍.ആര്.ഐകള്‍ക്കും ഒ.ഐ.സികള്‍ക്കും എഫ്.പി.ഐ വഴി ഗിഫ്റ്റ് സിറ്റിയിലെ ഗ്ലോബല്‍ ഫണ്ടിന്റെ 50 ശതമാനം വരെ നിക്ഷേപമേ നടത്താനാകുമായിരുന്നുള്ളൂ. ഇനിമുതല്‍ സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ആയ ഗിഫ്റ്റ് സിറ്റിയിലെ എഫ്.പി.ഐകള്‍ വഴി 100 ശതമാനം നിക്ഷേപവും നടത്താം. എഫ്.പി.ഐകളുടെ ഇടപാടുകാരായി വേണം ഗിഫ്റ്റ് സിറ്റി വഴി നിക്ഷേപം നടത്താന്‍. നിക്ഷേപം നടത്തുന്ന എന്‍.ആര്.ഐ., ഒ.ഐ.സി എന്നിവരുടെ പാന്‍ വിവരങ്ങളടക്കം എഫ്.പി.ഐകള്‍ സൂക്ഷിക്കണം. ഇതും നിക്ഷേപവിവരങ്ങളും സെബിക്ക് സമയബന്ധിതമായി സമര്‍പ്പിക്കുകയും വേണം. ഏതെങ്കിലും നിക്ഷേപ ഫണ്ടില്‍ എന്‍.ആര്.ഐ/ഒ.ഐ.സി മൊത്ത നിക്ഷേപ ആസ്തി33 ശതമാനത്തിന് മുകളിലാണെങ്കില്‍ നിക്ഷേപകരുടെ വിശദവിവരങ്ങള്‍ ശേഖരിച്ച് വയ്ക്കണം. മൊത്തം നിക്ഷേപ ആസ്തി 25,000 കോടി രൂപയ്ക്ക് മുകളിലാണെങ്കിലും ഇത് നിര്‍ബന്ധമാണ്.
◾https://dailynewslive.in/ ഇന്ത്യന്‍ സിനിമയുടെ മുഖം മാറ്റിയ ചിത്രമാണ് എസ്എസ് രാജമൗലിയുടെ ബാഹുബലി. രണ്ട് ഭാഗങ്ങളിലായി ഇറങ്ങിയ ചിത്രത്തിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ ഇതാ വീണ്ടും ബാഹുബലി എത്തുകയാണ്. ‘ബാഹുബലി: ക്രൗണ്‍ ഓഫ് ബ്ലഡ്’ എന്ന് പേരിട്ട പുതിയ അനിമേറ്റഡ് സീരീസാണ് രാജമൗലി പ്രഖ്യാപിച്ചത്. മഹിഷ്മതിയിലെ ജനങ്ങള്‍ അവന്റെ പേര് വിളിച്ചാല്‍ ഈ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവന്റെ തിരിച്ചുവരവ് തടയാനാവില്ല.- എന്ന അടിക്കുറിപ്പിലാണ് രാജമൗലി സീരീസിന്റെ പേര് പുറത്തുവിട്ടത്. ട്രെയിലര്‍ വൈകാതെ പുറത്തുവരുമെന്നും അറിയിച്ചിട്ടുണ്ട്. ചിത്രത്തിലെ കഥാപാത്രങ്ങളും മറ്റും പുറത്തുവരാനുണ്ട്. ബാഹുബലിയെക്കുറിച്ച് വരുന്ന ആദ്യത്തെ ആനിമേറ്റഡ് സീരീസല്ല ഇത്. ബാഹുബലി: ദി ലോസ്റ്റ് ജയന്റ്സ് എന്ന പേരില്‍ 2017ല്‍ ഒരു സീരീസ് എത്തിയിരുന്നു. രാജമൗലിയുടെ രാജമൗലി പല റെക്കോര്‍ഡുകളുമാണ് തകര്‍ത്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 1810 കോടിയാണ് ആഗോളതലത്തില്‍ നിന്ന് നേടിയത്.
◾https://dailynewslive.in/ രജനികാന്ത് നായകനായി വേഷമിട്ട് ഒരുങ്ങുന്ന ചിത്രമാണ് ‘വേട്ടൈയന്’. സംവിധാനം ടി ജെ ഝാനവേലാണ്. സൂര്യ നായകനായ ജയ് ഭീമിന്റെ സംവിധായകന് എന്ന നിലയില്‍ രാജ്യത്തൊട്ടാകെ പേരുകേട്ട ശേഷമാണ് ടി ജെ ഝാനവേല്‍ വേട്ടൈയന് സിനിമയുമായി എത്തുന്നത്. തമിഴകം കാത്തിരിക്കുന്ന രജനികാന്തിന്റെ വേട്ടൈയന് സിനിമയുടെ പുതിയ ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ഒക്ടോബറില്‍ റിലീസാകുന്ന വേട്ടൈയനിലെ ഗാന രംഗത്ത് രജനികാന്തിനൊപ്പം അനിരുദ്ധ് രവിചന്ദറുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വേട്ടൈയനില്‍ അന്ധനായിട്ടാണ് രജനികാന്ത് വേഷമിടുകയെന്നും സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മഞ്ജു വാര്യരും രജനികാന്തിന്റെ വേട്ടൈയനിലുണ്ടാകും. മലയാളത്തില്‍ നിന്ന് ഫഹദും നിര്‍ണായക കഥാപാത്രമായി വേട്ടൈയനില്‍ ഉണ്ടാകും.
◾https://dailynewslive.in/ ബജാജ് ഓട്ടോ ഇന്ത്യയില്‍ അതിന്റെ പള്‍സര്‍ ലൈനപ്പ് അപ്ഡേറ്റ് ചെയ്യുന്നതില്‍ തിരക്കിലാണ്. എന്നിരുന്നാലും, മെയ് 3 ന് പള്‍സര്‍ എന്‍എസ് 400 പുറത്തിറക്കിയതിന് ശേഷം, ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന മറ്റൊരു ബജാജ് മോട്ടോര്‍സൈക്കിളില്‍, അതായത് ആര്‍എസ് 200ല്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബജാജ് പള്‍സര്‍ ആര്‍എസ് 200 ബൈക്കിന്റെ നിലവിലെ തലമുറയില്‍ വാഗ്ദാനം ചെയ്യുന്ന അതേ ഡിസൈന്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഡിസൈനിന്റെ കാര്യത്തില്‍ ബൈക്കിന് ഒരു നവീകരണം ലഭിക്കണം. മോട്ടോര്‍സൈക്കിളിന്റെ പ്രധാന രൂപകല്‍പ്പന അതേപടി നിലനില്‍ക്കുമെങ്കിലും, ശൈലിയില്‍ സൂക്ഷ്മമായ മെച്ചപ്പെടുത്തലുകള്‍ ഉണ്ടാകും. പുതിയ നിറങ്ങളും ഗ്രാഫിക്സും സഹിതമുള്ള ഒരു സ്പോര്‍ട്ടിയര്‍ പ്രൊഫൈല്‍ പള്‍സര്‍ ആര്‍എസ് 200ന് ഒരു പുതിയ ചാരുത പകരുന്ന ഒന്നാണ്. എഞ്ചിന്റെ കാര്യം വരുമ്പോള്‍, ബജാജ് പള്‍സര്‍ ആര്‍എസ് 200 ന് 24.5 എച്പി പവറും 18.7 എന്‍എം ടോര്‍ക്കും നല്കുന്ന 199.5 സിസി, ലിക്വിഡ് കൂള്‍ഡ് യൂണിറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
◾https://dailynewslive.in/ ബന്ധങ്ങളെയും സദാചാരസങ്കല്പങ്ങളെയും ബൈബിള്‍ മിത്തുകളുടെ പശ്ചാത്തലത്തില്‍ വായിക്കുന്ന നോവല്‍. അസാധാരണമായ ഇമേജുകളിലൂടെ ആഖ്യാനത്തില്‍ പുതുമ സൃഷ്ടിച്ച ഗുഹ എന്‍.പി. മുഹമ്മദിന്റെ ഏറെ വായിക്കപ്പെട്ട നോവലുകളിലൊന്നാണ്. ‘ഗുഹ’. എന്‍.പി. മുഹമ്മദ്. ഡിസി ബുക്സ്. വില 135 രൂപ.
◾https://dailynewslive.in/ ചൂട് കനത്തതോടെ തണ്ണിമത്തന് പോലുള്ള പഴങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ തണ്ണിമത്തന് പോലെ സഹായകമായ മറ്റൊരു പഴമില്ലെന്ന് തന്നെ പറയാം. എന്നാല്‍ ചൂടത്ത് ശരീരം തണുപ്പിക്കാന്‍ മാത്രമല്ല രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും തണ്ണിമത്തന് പ്രയോജനപ്രദമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍ എന്ന അമിനോ ആസിഡാണ് രക്തസമ്മര്‍ദ്ദ നിയന്ത്രണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നത്. നമ്മുടെ ശരീരം സിട്രുലിനെ അര്ഗിനൈനായി പരിവര്‍ത്തനം ചെയ്യുകയും നൈട്രിക് ഓക്സൈഡിന്റെ ഉത്പാദനത്തെ സഹായിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകള്‍ക്ക് വിശ്രമം നല്കുന്ന നൈട്രിക് ഓക്സൈഡ് ധമനികള്‍ക്ക് അയവ് നല്കി രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. പൊട്ടാസിയത്തിന്റെയും സമ്പുഷ്ട സ്രോതസ്സാണ് തണ്ണിമത്തന്. രക്തസമ്മര്‍ദ്ദം സ്വാഭാവികമായി കുറയ്ക്കുന്ന അവശ്യ ധാതുവാണ് പൊട്ടാസിയം. മഗ്നീഷ്യം, വൈറ്റമിന്‍ എ, സി പോലുള്ള പോഷണങ്ങളും അടങ്ങിയ തണ്ണിമത്തന് ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കും. കണ്ണുകളുടെയും സന്ധികളുടെയും ആരോഗ്യത്തിനും ഇവ നല്ലതാണ്. ഗ്ലൈസിമിക് സൂചിക കുറഞ്ഞ പഴമായതിനാല്‍ പ്രമേഹ രോഗികള്‍ക്കും ധൈര്യമായി തണ്ണിമത്തന് കഴിക്കാവുന്നതാണ്. ദഹിക്കാനും വളരെ എളുപ്പമായ തണ്ണീര്‍മത്തന്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കും.