gov kodiyeri 18

ഗവർണർക്കെതിരേയും കേന്ദ്ര സർക്കാരിനെതിരേയും കടുത്ത വിമർശനം ഉന്നയിച്ചു കൊണ്ട് ദേശാഭിമാനി എഡിറ്റോറിയൽ . ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.ഗവർണറെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ നോക്കുകയാണ്. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭാ തീരുമാനം അനുസരിച്ചാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നു.

ആക്ടിവിസ്റ്റ് സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലും കോടതി ജാമ്യം നൽകാനെടുത്ത നിലപാടിൽ വിമർശനം ഉയരുന്നു. ജാതിയില്ലെന്ന് എസ്എസ്എൽസി ബുക്കിൽ രേഖപ്പെടുത്തിയ ആൾക്കെതിരെ എസ് സി – എസ് ടി ആക്ട് നിലനിൽക്കില്ലെന്ന്  കോടതി പറഞ്ഞിരുന്നു. ഇത് പട്ടിക ജാതി പട്ടിക വർഗ അതിക്രമ നിയമത്തിന് എതിരാണെന്നാണ് നിയമ വിദഗദ്ധർ പറയുന്നത്. എഴുത്തുകാരിയും അധ്യാപികയുമായ ദളിത് യുവതിക്ക് സിവിക് ചന്ദ്രൻ അയച്ച  വാട്സ് അപ് ചാറ്റുകളടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.എന്നാൽ പട്ടികജാതി പീഡന നിരോധന നിയമം അടക്കം നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം പരിഗണിച്ച് സിവിക് ചന്ദ്രന് കോടതി ഉപാധികളില്ലാതെ ജാമ്യം അനുവദിച്ചു.

ജമ്മു കാശ്മീർ കോൺഗ്രസ് പുന:സംഘടന സംബന്ധിച്ച് ഗുലാം നബി ആസാദുമായി 4 വട്ടം ചർച്ച നടത്തിയതാണെന്ന് കോൺഗ്രസ്സ് .സംസ്ഥാന അധ്യക്ഷനായി നിയമിച്ചത് ഗുലാം നബി ആസാദ് നിർദേശിച്ച ആളെയെന്നും കോൺഗ്രസ്സ് പറയുന്നു. ജമ്മുകശ്മീര്‍ കോണ്‍ഗ്രസ് പുനസംഘടിപ്പിച്ചത് കഴിഞ്ഞ ദിവസമാണ് .സംസ്ഥാന അധ്യക്ഷനായി വികര്‍ റസൂല്‍ വനിയെ നിയമിച്ചു. പ്രചാരണ വിഭാഗം ചെയര്‍മാന്‍, രാഷ്ട്രീയകാര്യ സമിതി അംഗം എന്നീ ചുമതലകൾ ഗുലാം നബി ആസാദിന് നൽകിയെങ്കിലും ആരോഗ്യ കാരണങ്ങളാൽ ഏറ്റെടുത്തില്ല.

തെറ്റിനെ പ്രതിരോധിക്കുന്ന ഏത് കാര്യത്തിനും പിന്തുണയെന്ന് മന്ത്രി മുഹമ്മദ്  റിയാസ്.  എല്ലാ കാര്യത്തിലും  സുതാര്യത പ്രധാനപ്പെട്ട ഘടകമാണ്. പല കാര്യങ്ങളിലും ഉള്ള  തെറ്റായ കൂട്ടുകെട്ടിനെ  തുറന്ന് കാട്ടണം.പൊതുമരാമത്ത് വകുപ്പ് നല്ല നിലയിൽ പ്രവർത്തിക്കുന്നു എന്നും മന്ത്രി പറഞ്ഞു.  ചെളിയും മണ്ണും മാറ്റാതെയാണ് പൊതുമരാമത്ത് വകുപ്പിൻറെ റോഡുകളിലെ കുഴി അടച്ചിരിക്കുന്നതെന്ന്  വിജിലൻസ് കണ്ടെത്തിയിരുന്നു.

വൈദ്യുതി നിരക്ക് കൂട്ടാനുള്ള കേന്ദ്ര ഭേദഗതിയെ കേരളം എതിർക്കുമെന്ന്  മന്ത്രി കെ കൃഷ്ണന്‍കുട്ടി. കേന്ദ്ര സർക്കാർ നീക്കം കോർപ്പറേറ്റുകളെ സഹായിക്കാനാണ്.റെഗുലേറ്ററി ബോർഡിൻ്റെ അനുമതിയില്ലാതെ നിരക്ക് വർധിപ്പിക്കാനാണ്  കേന്ദ്ര ഊർജമന്ത്രാലയം ഭേദഗതി കൊണ്ടുവരുന്നത്.വിയോജിപ്പ് അറിയിച്ച് ഉടൻ കേന്ദ്രത്തിന് മറുപടി നൽകുമെന്നും മന്ത്രി അറിയിച്ചു.

വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം ഇന്ന് മൂന്നാംദിവസം. കരുങ്കുളം, പുല്ലുവില ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം. ഇന്നും  നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തി.  31ആം തീയതി വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം.

സിവിക് ചന്ദ്രൻ കേസില്‍ അതിജീവിതയ്‍ക്കെതിരായ കോടതി പരാമർശങ്ങൾക്കെതിരെ നിയമ നടപടിക്ക് ആലോചിക്കുകയാണ് ദേശീയ വനിതാ കമ്മീഷൻ. റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുന്നതും പരിഗണിക്കുന്നുണ്ട്. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നല്‍കി കോഴിക്കോട് സെഷൻസ്  കോടതി നടത്തിയ പരാമർശങ്ങളെ ദേശീയ വനിത കമ്മീഷൻ അപലപിച്ചു. അതിജീവിതയ്‌ക്കെതിരായ  പരാമ‍ശങ്ങള്‍ അതീവ ദൗർഭാഗ്യകരമെന്ന് വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു.

കൊച്ചി കാക്കനാട് ഫ്ലാറ്റിൽ  യുവാവിനെ കൊലപ്പെടുത്തിയ  കേസിലെ പ്രതി അർഷാദിനെ  കൊച്ചിയിൽ എത്തിക്കാൻ  വൈകും. മഞ്ചേശ്വരം ലഹരി മരുന്ന് കേസിൽ അർഷാദിന്‍റെ കോടതി നടപടി വൈകുന്നതാണ് കാരണം. പ്രതിയെ കോടതിയിൽ ഹാജരാക്കാത്തതിനാൽ  കൊച്ചി പോലീസിന് പ്രൊഡക്ഷൻ വാറണ്ട് അപേക്ഷ ഇതുവരെ നൽകാൻ ആയിട്ടില്ല.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *