വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലൈഗര്‍ ചിത്രത്തിലെ ഇന്നലെ പുറത്തെത്തിയ വീഡിയോ ഗാനം യുട്യൂബില്‍ ഒറ്റ ദിവസം കൊണ്ടുതന്നെ 1.4 മില്യണ്‍ കടന്നിരിക്കുകയാണ്. കോക 2.0 എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഭാസ്കര്‍ഭട്ല രവികുമാര്‍ ആണ്. ജാനി, ലിജോ ജോര്‍ജ്, ഡിജെ ചേതസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് റാം മിരിയലയും ഗീത മാധുരിയും ചേര്‍ന്നാണ്. അനന്യപാണ്ടെ, രമ്യ കൃഷ്ണന് എന്നിവര്‍ക്കൊപ്പം ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് പശ്ചാത്തലമാക്കുന്ന ചിത്രം മെഗാ ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്. ഓഗസ്റ്റ് 25നാണ് റിലീസ്. കേരളത്തില്‍ വൈഡ് റിലീസ് ആണ് ചിത്രത്തിന് ലഭിക്കുക. നൂറ്റമ്പതിലേറെ തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.
അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി അനൂപ് എസ് പണിക്കര്‍ സംവിധാനം ചെയ്ത കടാവര്‍ എന്ന ചിത്രത്തിന് ഒടിടി റിലീസില്‍ മികച്ച പ്രതികരണം. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉണ്ട്. ഫോറന്‍സിക് ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഇന്നലെയാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ചിത്രത്തില്‍ തമിഴ്നാട്ടിലെ ചീഫ് പൊലീസ് സര്‍ജന്റെ റോളിലാണ് അമല പോള്‍ എത്തുന്നത്. ഡോ. ഭദ്ര എന്നാണ് കഥാപാത്രത്തിന്റെ പേര്. മലയാള ചിത്രങ്ങളായ പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നടപ്പു സാമ്പത്തികര്ഷത്തെ (2022-23) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐ.ആര്.സി.ടി.സി) 196 ശതമാനം വളര്‍ച്ചയോടെ 245.52 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 82.5 കോടി രൂപയായിരുന്നു. വരുമാനം 243 കോടി രൂപയില്‍ നിന്ന് 251 ശതമാനം മുന്നേറി 852 കോടി രൂപയായി. ഓഹരികളില്‍ നിന്നുള്ള വരുമാനം (ഏണിംഗ്സ് പെര് ഷെയര്‍ – ഇ.പി.എസ്) 1.03 രൂപയില്‍ നിന്ന് 3.07 രൂപയായാണ് മെച്ചപ്പെട്ടത്. കാറ്ററിംഗ് സേവനത്തില്‍ നിന്നുള്ള വരുമാനം 56.7 കോടി രൂപയില്‍ നിന്നുയര്‍ന്ന് 352 കോടി രൂപയായി. ഇന്റര്‍നെറ്റ് ടിക്കറ്റിംഗ് ബിസിനസില്‍ നിന്ന് 301.6 കോടി രൂപയും റെയില്‍ നീരില്‍ നിന്ന് 83.6 കോടി രൂപയും ടൂറിസത്തില്‍ നിന്ന് 81.9 കോടി രൂപയും ലഭിച്ചു. സ്റ്റേറ്റ് തീര്‍ത്ഥ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 33.2 കോടി രൂപ. കമ്പനിയുടെ കുത്തകയായ ഇന്റര്‍നെറ്റ് ടിക്കറ്റിംഗ് ബിസിനസില്‍ നിന്നാണ് ലാഭത്തിന്റെ മുന്തിയപങ്കും ലഭിച്ചത്.
നടപ്പു സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) വായ്പയുടെയും നിക്ഷേപത്തിന്റെയും വളര്‍ച്ചയുടെയും അടിസ്ഥാനത്തില്‍ ബാങ്ക് ഒഫ് മഹാരാഷ്ട്ര പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. പൊതുമേഖലാ ബാങ്കുകളുടെ ത്രൈമാസ കണക്കുകള്‍ പ്രകാരം ജൂണ്‍ അവസാനത്തോടെ ബാങ്കിന്റെ ആകെ വായ്പകള്‍ 27.10 ശതമാനം വര്‍ദ്ധിച്ച് 1,40,561 കോടി രൂപയിലെത്തി. നിക്ഷേപ വളര്‍ച്ച 12.35 ശതമാനമാണ്. ജൂണ്‍ അവസാനത്തോടെ 1,95,909 കോടി രൂപ സമാഹരിച്ചു. നിക്ഷേപത്തില്‍ 9.42 ശതമാനം വളര്‍ച്ചയോടെ (9,92,517 കോടി രൂപ) യൂണിയന് ബാങ്ക് ഒഫ് ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ബാങ്ക് ഒഫ് ബറോഡ 8.51 ശതമാനം ഉയര്‍ന്ന് 9,09,095 കോടി രൂപയായി മൂന്നാമതെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍ -ജൂണ്‍ കാലയളവില്‍ പൊതുമേഖലാ ബാങ്കുകളുടെ മൊത്ത ലാഭം 14,013 കോടി രൂപയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ജനപ്രിയ സ്കൂട്ടര്‍ മോഡലാണ് ജാപ്പനീസ് ഇരുചക്ര വാഹന ഭീമനായ ഹോണ്ടയുടെ ആക്ടിവ. ഇപ്പോഴിതാ പുത്തന്‍ ആക്ടിവ ഹോണ്ടയുടെ പണിപ്പുരയിലാണെന്നാണ് ഹോണ്ട എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹോണ്ട ആക്ടിവ 7ജി ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും സ്കൂട്ടറിന്റെ മുഴുവന്‍ രൂപഘടനയും വെളിപ്പെടുത്തുന്ന ടീസര്‍ ചിത്രത്തിലൂടെ ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ലിമിറ്റഡ് ടീസ് ചെയ്തു. പുതിയ സ്കൂട്ടര്‍ നിലവിലെ മോഡലിന് സമാനമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെക്കാലമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറാണ് ഹോണ്ട ആക്ടിവ. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇന്ത്യന്‍ ഇരുചക്രവാഹനങ്ങളുടെ പട്ടികയില്‍ ഹീറോ സ്പ്ലെന്‍ഡറിനെ പിന്തള്ളി ഹോണ്ട ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ആക്ടിവയുടെ കരുത്തില്‍ ആയിരുന്നു.
കുട്ടികള്‍ക്ക് ഭാഷ സ്വായത്തമാക്കുന്നത് രക്ഷിതാക്കളുമായി ബന്ധപ്പെട്ട അനുഭവങ്ങളില്‍നിന്നാണ്. ഭാഷ ഉപയോഗിച്ചു തുടങ്ങുന്ന സമയം മുതല്‍ രക്ഷിതാക്കളുടെ ക്രിയാത്മകമായ ഇടപെടലുകള്‍ കുട്ടികളില്‍ ഭാഷാപരമായ കഴിവും മികവും ഉല്പാദിപ്പിക്കുന്നതിന് സഹായിക്കുന്നു. ‘ഇലക്കുമ്പിള്‍ ഭാഷാ പ്രവര്‍ത്തനങ്ങള്‍’. പി. രാധാകൃഷ്ണന് ആലുവീട്ടില്‍. കറന്റ് ബുക്സ് തൃശൂര്‍. വില 104 രൂപ.
കണ്ണിന്റെ വരള്‍ച്ചയ്ക്ക് പ്രധാന കാരണം അമിത ബാഷ്പീകരണവും, കണ്ണീരിന്റെ അളവ് കുറയുന്നത് നിമിത്തം കണ്ണിലെ നേര്‍ത്ത പാളിക്കുണ്ടാകുന്ന തകരാറുമാണ്. കണ്ണിലെ എരിച്ചില്‍, ചൊറിച്ചില്‍, ചുവപ്പ്, തളര്‍ച്ച, കാഴ്ചമങ്ങല്‍ തുടങ്ങിയവയാണ് വരണ്ട കണ്ണിന്റെ ലക്ഷണങ്ങള്‍. തുടര്‍ച്ചയായി കംപ്യൂട്ടര്‍, മൊബൈല്‍, ടി.വി എന്നിവയുടെ ഉപയോഗം, കോണ്ടാക്ട് ലെന്‍സ് ഉപയോഗം, വൃത്തിഹീനത എന്നിവ വരള്‍ച്ചയെ ശക്തമാക്കും. നല്ല വെളിച്ചമുള്ള മുറിയിലായിരിക്കണം കമ്പ്യൂട്ടറും ടി.വിയുമൊക്കെ ക്രമീകരിക്കേണ്ടത്. കണ്ണുകള്‍ക്ക് ആവശ്യമായ വിശ്രമം നല്‍കണം. പൊടിപടലങ്ങളുള്ള ഔട്ട് ഡോറിലാണ് ജോലിയെങ്കില്‍ കണ്ണട നിര്‍ബന്ധമായും ധരിക്കണം. കണ്ണുകള്‍ മൂടുന്ന വിധത്തിലൂള്ള കണ്ണടകള്‍ ഉപയോഗിക്കണം. ഹ്യുമിഡി ഫൈയര് ഉപയോഗിക്കുന്നതി?ലൂടെ വായുവിലെ ഈര്‍പ്പം നിലനിര്‍ത്തി കണ്ണുനീരിന്റെ ബാഷ്പീകരണം നിയന്ത്രിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വരള്‍ച്ചയെ ചെറുക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിന് കൃത്യമായ ഉറക്കം അനിവാര്യമാണ്.