ഗൂര്‍ഖ 5 ഡോര്‍ എസ്യുവിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഫോഴ്സ് മോട്ടോഴ്സ്. ഈ വര്‍ഷം പകുതിയോടെ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കുന്ന ഗൂര്‍ഖ 5 ഡോര്‍ എസ്യുവിയുടെ പ്രധാന എതിരാളി മഹീന്ദ്ര ഥാര്‍ അര്‍മദയാണ്. ഡോറുകളിലുള്ള വ്യത്യാസത്തിനു പുറത്ത് ചെറിയ രൂപ മാറ്റങ്ങള്‍ മാത്രമാണ് 3 ഡോര്‍ മോഡലില്‍ നിന്നു ഉണ്ടാകുക. 3 ഡോര്‍ ഗൂര്‍ഖയിലെ 2.6 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാവും 5 ഡോര്‍ ഗൂര്‍ഖയിലും ഉണ്ടാവുക. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. അടുത്ത സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍(2024 ഏപ്രില്‍- ജൂണ്‍) ഗൂര്‍ഖ 5 ഡോര്‍ എത്തുമെന്നാണ് സൂചന. ഗൂര്‍ഖ 3 ഡോറിന് 15.10 ലക്ഷം രൂപയാണ് വില. 5 ഡോര്‍ ഗൂര്‍ഖക്ക് ഏകദേശം ഒന്നര ലക്ഷം രൂപയോളം കൂടുതല്‍ വില പ്രതീക്ഷിക്കാം. ഗൂര്‍ഖയുടെ പ്രധാന എതിരാളി അര്‍മദയായിരിക്കും. ജൂണ്‍-ഓഗസ്റ്റ് ആകുമ്പോഴേക്കും അര്‍മദയെ പുറത്തിറക്കാനാണ് മഹീന്ദ്രയുടെ ശ്രമം. 3 ഡോര്‍ ഥാറിനെ അപേക്ഷിച്ച് കൂടുതല്‍ വലുപ്പമുള്ള വാഹനമായിരിക്കും സ്വാഭാവികമായും 5 ഡോര്‍ ഥാര്‍ അര്‍മദ. 3 ഡോര്‍ ഥാറില്‍ 150 എച്ച്പി കരുത്തും പരമാവധി 320എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 130 എച്ച്പി കരുത്തും പരമാവധി 300 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണുള്ളത്. ഇതേ എന്‍ജിനുകളിലായിരിക്കും അര്‍മദയും എത്തുക. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാസ്മിഷനുകളാണ് എന്‍ജിനുമായി ബന്ധിപ്പിക്കുക.